Sauditimesonline

oicc 1
മാനവികതയുടെ മഹാ സംഗമം; ഒഐസിസി ഇഫ്താറില്‍ 'ഡ്രഗ്‌സ് വേണ്ട, ലൈഫ് മതി' ക്യാമ്പയിന്‍

ആകാശച്ചിറകില്‍ കെ എം സി സി; ആശ്വാസത്തണലില്‍ അവര്‍ മടങ്ങി


റിയാദ്: കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു കോഴിക്കോടേക്ക് പുറപ്പെട്ടു. കെ എം സി സി യുടെ നേതൃത്വത്തിലാണ് സര്‍വീസ്. കുട്ടികളും 82 ഗര്‍ഭിണികളും ഉള്‍പ്പെടെ 181 യാത്രക്കാര്‍ക്കാണ് ആദ്യ വിമാനം ആശ്വാസമായത്. വിദഗ്ദ ചികിത്സ ആവശ്യമുളള പതിനെട്ട് രോഗബാധിതര്‍, വിസ കാലാവധി കഴിഞ്ഞവര്‍, പ്രായമായവര്‍ എന്നിവരും മെയ് 5ന് വൈകുന്നേരം 6ന് റിയാദില്‍ നിന്നു പുറപ്പെട്ട വിമാനത്തില്‍ ഇടം നേടി. സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനം പുലര്‍ച്ചെ 1.30ന് കോഴിക്കോട് എത്തിച്ചേരും.

കെ.എം.സി.സി സെന്‍ ട്രല്‍ കമ്മിറ്റി അക്ബര്‍ ട്രാവല്‍സിന്റെ സഹകരണത്തോടെയാണ് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസ് ഒരുക്കിയത്. യാത്രക്കാര്‍ക്ക് ആവശ്യമായ പിപിഇ കിറ്റുകള്‍ കെ.എം.സി.സി വിതരണം ചെയ്തു. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നു മുന്‍ഗണനാ പട്ടിക തയ്യാറാക്കിയാണ് യാത്രക്കാരെ തെരഞ്ഞെടുത്തത്. അര്‍ഹതയുളള നിരവധിയാളുകള്‍ യാത്രാ സൗകര്യവും പ്രതീക്ഷിച്ച് കഴിയുന്നുണ്ട്. അവരെയും നാട്ടിലെത്തിക്കുന്നതിന് കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചു കിട്ടാനുള്ള ശ്രമത്തിലാണ് കെ.എം.സി.സിയെന്ന് പ്രസിഡണ്ട് സി.പി.മുസ്തഫ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ ആശങ്കയും തൊഴില്‍ പ്രതിസന്ധിയും തളര്‍ത്തിയവരെ നാട്ടിലെത്തിക്കുന്നതിന് വന്ദേ ഭാരത് മിഷന്‍ പ്രഖ്യാപിച്ച വിമാനങ്ങള്‍ അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് ശ്രമം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട്, റിയാദ് സെന്‍ ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ, സെന്‍ ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സുബൈര്‍ അരിമ്പ്ര, മുജീബ് ഉപ്പട, കബീര്‍ വൈലത്തൂര്‍, നൗഷാദ് ചാക്കീരി, ഷാജി പരീത്, പി.സി മജീദ് മലപ്പുറം, സഫീര്‍ തിരൂര്‍, ഹുസൈന്‍ കൊപ്പം, അന്‍വര്‍ വാരം, ഫസലുറഹ്മാന്‍ കരുവാരക്കുണ്ട്, മുഹമ്മദ് കണ്ടകൈ, ജാബിര്‍ വാഴമ്പ്രം, അബ്ദുല്‍ മജീദ് പരപ്പനങ്ങാടി, മുനീര്‍ മക്കാനി, വനിതാ വിംഗ് ഭാരവാഹികളായ ജസീല മൂസ, ഫസ്‌ന ഷാഹിദ്, ഷഹര്‍ബാന്‍ മുനീര്‍, ഹസ്ബിന നാസര്‍, ഖമറുന്നീസ മുഹമ്മദ്, നുസൈബ മാമു എന്നിവരും അക്ബര്‍ ട്രാവല്‍സ് റീജ്യണല്‍ മാനേജര്‍ യൂനുസ് പടുങ്ങലും വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സഹായവുമായി രംഗത്തുണ്ടായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top