റിയാദ്: കൊവിഡ് വൈറസിനെതിരെയുളള അന്താരാഷ്ട്ര ശ്രമങ്ങളെ സഹായിക്കുന്നതിന് സൗദി അറേബ്യ 150 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി. ബ്രിട്ടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിര്‍ച്വല്‍ വാക്‌സിന്‍ ഉച്ചകോടിയില്‍ സൗദി വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് വൈറസ് നിയന്ത്രിക്കുന്നതിന് മാര്‍ച്ചില്‍ നടന്ന അസാധാരണ വിര്‍ച്വല്‍ ജി20 ഉച്ചകോടിയില്‍ 500 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 150 മില്യണ്‍ ഡോളളാണ് വാക്‌സിന്‍ സഖ്യമായ ഗാവിക്ക് അനുവദിച്ചതെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത് വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.
വികസ്വര രാജ്യങ്ങളിലെ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന് കോടിക്കണക്കിന് ഡോളര്‍ സമാഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉച്ചകോടി സമാപിച്ചത്. കൊവിഡ് വൈറസിനെതിരായ വാക്‌സിന്‍ ഗവേഷണവും അന്താരാഷ്ട്ര തലത്തിലെ വിതരണം സംബന്ധിച്ചും ചര്‍ച്ചയും നടന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ത്രി മോദി ഉള്‍പ്പെടെയുളള ലോക നേതാക്കളും പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
