
റിയാദ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ‘ഈ ലോകം നമ്മുടേത്’ എന്ന പ്രമേയത്തില്‍ മലര്‍വാടി കുട്ടികള്‍ക്കായി പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുന്നു. ജൂണ്‍ 05 മുതല്‍ 15 വരെയാണ് പരിപാടി. കുട്ടികളില്‍ പാരിസ്ഥിതിക അവബോധം ഉണ്ടാക്കുക, ലോകം അകപ്പെട്ട പ്രതിസന്ധികളുടെ ആഴം അനാവരണം ചെയ്യുക,
ക്രിയാത്മകമായി പ്രതികരിക്കുവാന്‍ പ്രേരിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. ചെടി നടല്‍, പ്രസംഗ മത്സരം, പ്രസന്റേഷന്‍, കളറിംഗ്, പോസ്റ്റര്‍ നിമ്മാണം, പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ ശേഖരിക്കല്‍ തുടങ്ങിയ പരിപാടികള്‍ ഏരിയാ തലങ്ങളില്‍ നടക്കും.
കൊറോണ വൈറസ് മുതല്‍ വെട്ടുകിളി ശല്യം വരെ ആവാസ വ്യവസ്ഥയുടെയും പാരിസ്ഥിതിക അസംതുലിതത്വത്തിന്റെയും ഭാഗമാണ്. ഇവ നേരിടാനുള്ള ശേഷി പുതുതലമുറ ആര്‍ജ്ജിക്കുവാനാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
