റിയാദ്: മലയളിയെ കബളിപ്പിച്ച് ഏ ടി എം കാര്‍ഡ് തട്ടിയെടുത്തു. ഏ ടി എം കാബിനില്‍ ഇടപാട് നടത്തുന്നതിനിടെ പിന്നില്‍ നിന്ന് പാസ്‌വേഡ് മനസ്സിലാക്കിയ മൂന്നംഗ സംഘം തരിക്ക് അഭിനയിച്ചാണ് കാര്‍ഡ് തട്ടിയെടുത്ത് കടന്നത്.റിയാദ് അല്‍ അസ്ഹര്‍ ആശുപത്രിയിലെ ജീവനക്കാരായ ജയ്‌സന്‍, അജിത ദമ്പതികളാണ് തട്ടിപ്പിന് ഇരയായത്. അല്‍ മിയ റോഡല്‍ മൂന്ന് ടെല്ലര്‍ മെഷീനുകളുളള കാബിനില്‍ പണം നിക്ഷേപിക്കുന്നതിനിടെയാണ് സംഭവം. തട്ടിപ്പു സംഘം പത്തു മിനുട്ടിനകം അയ്യായിരം റിയാല്‍ പിന്‍വലിച്ചു. ബാക്കി തുകയുടെ സാധനങ്ങള്‍ പര്‍ചേസ് നടത്തുകയും ചെയ്തു.
സാമൂഹിക പ്രവര്‍ത്തകരായ കബീര്‍ പട്ടാമ്പി, മുഹമ്മദലി മരോട്ടിക്കല്‍, ഷാജഹാന്‍ കല്ലമ്പലം എന്നിവരുടെ സഹായത്തോടെ റിയാദ് സുലൈ പൊലീസില്‍ പരാതി നല്‍കി. എ ടി എം ഇടപാടുകള്‍ നടത്തുന്നവര്‍ പാസ്‌വേഡ് മറ്റുളളവര്‍ക്ക് കാണാന്‍ കഴിയാത്ത വിധം രഹസ്യമായി എന്റര്‍ ചെയ്യണം. എ ടി എം കൗണ്ടറിലും കാബിനിലും സംശയകരമായ സാഹചര്യം ഉണ്ടെങ്കില്‍ ഇടപാട് നടത്തരുത്. അതീവ ജാഗ്രതയോടെ വേണം എ ടി എം സന്ദര്‍ശിക്കേണ്ടതെന്ന സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.