റിയാദ്: പൊതുജനങ്ങള്‍ക്കായി സൗജന്യ കൊവിഡ് പരിശോധനാ കേന്ദ്രം ആരംഭിച്ചു. നഗരത്തിലെ ആറു കേന്ദ്രങ്ങളിലാണ് ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പരിശോധനക്ക് മുമ്പ് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. റിയാദ് മലാസ് സ്‌റ്റേഡിയത്തില്‍ വിപുലമായ സൗകര്യവും വിശാലമായ ടെന്റും സജ്ജീകരിച്ചിട്ടുണ്ട്. https://sehhaty-mass.global.ssl.fastly.net/ എന്ന വെബ് സൈറ്റ് ലിങ്ക് വഴി ഇഖാമ നമ്പരും ജനന തീയതിയും രജിസ്റ്റര്‍ ചെയ്താല്‍ അപ്പോയ്ന്റ്‌മെന്റ് ലഭിക്കും. സ്മാര്‍ട് ഫോണ്‍ വഴിയും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. നിശ്ചിത സമയത്ത് വാഹനങ്ങളിലെത്തുന്നവരെ പുറത്തിറക്കാതെ തന്നെ പരിശോധനക്കുളള സ്രവം ശേഖരിക്കും. മൂന്ന് ദിവസത്തിനകം ഫലം ലഭ്യമാക്കും.
റിയാദ് മലാസ് സ്‌റ്റേഡിയം, ബദര്‍ പ്രൈമറി ഹെല്‍ത് സെന്റര്‍, ലബാന്‍ ഗേറ്റ് 2, എയര്‍പോര്‍ട് റോഡ്, ദരിയ്യ സൗദ് എന്നിവിടങ്ങളിലാണ് ഡ്രൈവ് ത്രൂ ടെസ്റ്റിന് ആരോഗ്യ മന്ത്രാലയം സൗകര്യം ഒരുക്കിയിട്ടുളളത്. രോഗ ലക്ഷണമില്ലാത്തവര്‍ വൈറസ് വാഹകരാകുന്ന സാഹചര്യം ഇല്ലാതാക്കുന്നതിനാണ് മാസ് കൊവിഡ് ടെസ്റ്റ് ലക്ഷ്യം വെക്കുന്നത്. രോഗ ബാധിതരെ നേരത്തെ കണ്ടെത്തുന്നതു വഴി മറ്റുളളവരിലേക്ക് വൈറസ് പടരാതിരിക്കാന്‍ സഹായിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.