
റിയാദ്: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന് നിരവധി നിയന്ത്രണങ്ങളാണ് സൗദി അറേബ്യയില്‍ നടപ്പിലാക്കിയിട്ടുളളത്. എന്നാല്‍ വ്യക്തികള്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടി മനഃപൂര്‍വം ലംഘിച്ചാല്‍ വിദേശികളെ നാടുകടത്തും. പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വായ, മൂക്ക് എന്നിവ മറക്കുന്ന ഫെയ്‌സ് കവര്‍ നിര്‍ബന്ധമായും ധരിക്കണം. സാമൂഹിക അകലം പാലിക്കണം. ശരീരോഷ്മാവ് 38 ഡിഗ്രി വര്‍ധിച്ചാല്‍ ആവശ്യമായ പരിചരണം സ്വീകരിക്കണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് 1000 റിയാല്‍ പിഴ ഈടാക്കും. ആവര്‍ത്തിച്ചു നിയമ ലഘനം നടത്തിയാല്‍ ഇരട്ടി പിഴ ഈടാക്കും. അതിനു ശേഷമാണ് നാടുകത്തുകയും ചെയ്യും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
