Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

വേജസ് സപ്പോര്‍ട്ട് പ്രോഗ്രാം; നാലു ലക്ഷം ഗുണഭോക്താക്കള്‍

റിയാദ്: കോവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ പ്രഖ്യാപിച്ച വേജസ് സപ്പോര്‍ട്ട് പദ്ധതി 80,000 സംരംഭകര്‍ പ്രയോജനപ്പെടുത്തിയതായി അധികൃതര്‍. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന് കീഴില്‍ തൊഴില്‍ രഹിതരെ സഹായിക്കുന്നതിനുളള സാനെദ് പദ്ധതി വഴിയാണ് സഹായം വിതരണം ചെയ്തത്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശി പൗരന്‍മാരുടെ തൊഴില്‍ നഷ്ടപ്പെടാതിരിക്കാനാണ് കൊവിഡ് കാലത്ത് വേജസ് സപ്പോര്‍ട്ട് പദ്ധതി ആരംഭിച്ചത്. മൊത്ത, ചില്ലറ വ്യാപാരം, നിര്‍മ്മാണം, കെട്ടിടം, ഹോട്ടല്‍, അപ്പാര്‍ട്‌മെന്റ്, റസ്റ്ററന്റ് എന്നീ മേഖലയിലുളള നാലു ലക്ഷം സ്വദേശികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി സമ്പദ് ഘടന കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് ധനകാര്യ മന്ത്രാലയത്തിന്റെ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ നോളജ് സെന്റര്‍ സംഘടിപ്പിച്ച വെബിനാറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രിന്‍സ് സൗദ് അല്‍ഫൈസല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡിപ്ലോമാറ്റിക് സ്റ്റഡീസിലെ സാമ്പത്തിക ശാസ്ത്രജ്ഞനും സൗദി ഫിനാന്‍ഷ്യല്‍ അസോസിയേഷന്‍ വൈസ് ചെയര്‍മാനുമായ ഡോ. രാജ അല്‍ മര്‍സൂക്കിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പ്രമുഖ സാമ്പത്തിക വിദഗ്ദരും പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top