റിയാദ്: സൗദി അറേബ്യയിലെ കൊവിഡ് കോള്‍ സെന്ററില്‍ കഴിഞ്ഞ മാസം 25 ലക്ഷത്തിലധികം ടെലിഫോണ്‍ കോളുകള്‍ ലഭിച്ചതായി ആരോഗ്യ മന്ത്രാലയം. കോള്‍ സെന്ററില്‍ ആംഗ്യ ഭാഷാ സേവനം ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ 937 കോള്‍ സെന്ററില്‍ മെയ് മാസം 25,75,939 ടെലിഫോണ്‍ കോളുകളാണ് ലഭിച്ചത്. ഇതില്‍ പകുതിയും പൊതു അന്വേഷണങ്ങളാണ്. കൊവിഡ് അപ്പോയിന്റ്‌മെന്റ് ബുക്കിംഗുകള്‍ക്കായി 72,232 കോളുകള്‍ സ്വീകരിച്ചു.
ഇശാറ എന്ന പേരില്‍ കോള്‍ സെന്ററില്‍ ആംഗ്യഭാഷാ സേവനത്തിന്റെ ഒന്നാം ഘട്ടവും ആരംഭിച്ചു. ശ്രവണ വൈകല്യമുള്ളവര്‍ക്ക് കേന്ദ്രത്തിന്റെ സേവനം ലഭ്യമാണ്.
937 കോള്‍ സെന്ററിന്റെ സേവനം 24 മണിക്കൂറും ഗുണഭോക്താക്കള്‍ക്ക് ലഭിക്കും.
ടെലിഫോണ്‍, സോഷ്യല്‍ മീഡിയ, ഇമെയില്‍, ഇ ആപ്ലിക്കേഷനുകള്‍, ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റിലെ ലൈവ് ചാറ്റ് എന്നിവ ഉള്‍പ്പെടെ കോള്‍ സെന്ററില്‍ ആയിരത്തിലധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. കോള്‍ സെന്ററിലെത്തുന്ന ടെലിഫോണ്‍ സന്ദേശങ്ങള്‍ വര്‍ധിച്ചതോടെ വാട്‌സ്ആപ്പ് സേവനവും ആരംഭിച്ചിരുന്നു. 920005937 എന്ന വാട്‌സ് ആപ് നമ്പരില്‍ ടെക്‌സ്റ്റ് േെമസജുകള്‍ക്ക് തല്‍ക്ഷണം മറുപടി ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
