Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

നിരക്കിളവില്‍ ആശ്വാസം; സ്വാഗതം ചെയ്ത് പ്രവാസികള്‍

റിയാദ്: വന്ദേ ഭാരത് മിഷന്‍ വിമാന സര്‍വീസുകളുടെ ടിക്കറ്റ് നിരക്കില്‍ എയര്‍ ഇന്ത്യ കുറവു വരുത്തി. ദമ്മാം-കോഴിക്കോട് സെക്ടറില്‍ 1253 റിയാലിന് ടിക്കറ്റെടുത്തവര്‍ക്ക് 350 റിയാല്‍ മടക്കി നല്‍കി. ഒന്നാം ഘട്ടത്തില്‍ സൗദിയില്‍ നിന്നു കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഈടാക്കിയ നിരക്കിന്റെ ഇരട്ടിയാണ് രണ്ടാം ഘട്ടത്തില്‍ ഈടാക്കിയത്. ഇത് പ്രവാസികളില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ചാര്‍ട്ടര്‍ വാമാന നിരക്കിനെക്കാള്‍കൂടുതലാണ് എയര്‍ ഇന്ത്യ ഈടാക്കിയിരുന്നത്.

ദമ്മാം കോഴിക്കോട് സെക്ടറില്‍ ഇന്നു വിതരണം ചെയ്ത ടിക്കറ്റുകള്‍ക്ക് കുറഞ്ഞ നിരക്കാണ് ഈടാക്കിയത്. ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് വാങ്ങിയവരെ വിളിച്ചുവരുത്തി അധികം അടച്ച പണം മടക്കി നല്‍കി.

ഒന്നാം ഘട്ടത്തില്‍ റിയാദില്‍ നിന്നു കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുന്തപുരം സെക്ടറുകളിലേക്ക് 900 മുതല്‍ 1250 റിയാല്‍ വരെയാണ് ഈടാക്കിയിരുന്നത്. നിരക്ക് വര്‍ധിപ്പിച്ചതോടെ കൊച്ചി 1703 റിയാല്‍, കോഴിക്കോട് 1733, കണ്ണൂര്‍ 1428, തിരുവനന്തപുരം 1438 റിയാല്‍ എന്നിങ്ങനെയാണ് ഈടാക്കുന്നത്. ഇന്നും ഇതേ നിരക്കിലാണ് ടിക്കറ്റ് വിതരണം ചെയ്തത്. അതേസമയം ദമ്മാമില്‍ നിരക്കിളവ് പ്രാബല്യത്തില്‍ വന്നതോടെ റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നുളള നിരക്കില്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top