
റിയാദ്: കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും സൗദി അറേബ്യയിലെ മെഗാ പദ്ധതികളുടെ നിര്‍മാണം നിര്‍ത്തിവെച്ചിട്ടില്ലെന്ന് അധികൃതര്‍. ആഗോള സാമ്പത്തിക മാന്ദ്യം അന്താരാഷ്ട്ര രംഗത്ത് വന്‍കിട പദ്ധതികളെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ വന്‍കിട പദ്ധതികളിലൊന്നായ കിദ്ദിയ എന്റര്‍ടൈന്‍മെന്റ് വില്ലേജ് ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ നിര്‍മാണം തുടരുകയാണ്. കൊവിഡിനെ തുടര്‍ന്ന്നിര്‍മാണ പദ്ധതികള്‍ നിര്‍ത്തിവെച്ചിട്ടില്ല. നേരത്തെ നിശ്ചയിച പ്രകാരം നിര്‍മാണം പുരോഗമിക്കുകയാണെന്ന് കിദ്ദിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി വ്യക്തമാക്കി.
വിനോദ സഞ്ചാര മേഖലക്ക് പ്രാധാന്യം നല്‍കി രാജ്യത്ത് വിവിധ പദ്ധതികളാണ് നിര്‍മാണം പുരോഗമിക്കുന്നത്. കിദ്ദിയ സൈറ്റില്‍ ആവശ്യമായ മുഴുവന്‍ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍, കരാറുകാര്‍ എന്നിവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തിയതിന് ശേഷം വര്‍ക്ക് പെര്‍മിറ്റുകള്‍ നേടാന്‍ കഴിഞ്ഞതായി കിദ്ദിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി സിഇഒ മൈക്കല്‍ റെയ്‌നിംഗര്‍ പറഞ്ഞു. സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതു നിക്ഷേപ ഫണ്ടിന്റെ സഹായത്തോടെയാണ് 334 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയിലാണ് കിദ്ദിയ നഗരം ഒരുങ്ങുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
