റിയാദില്‍ കെഎംസിസി രക്ത ദാന ക്യാമ്പ്
റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശുമൈസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലെ ബ്ലഡ് ബാങ്കിലാണ് രക്തം നല്‍കിയത്. ‘അന്നം നല്‍കിയ രാജ്യത്തിന് ജീവ രക്തം’ എന്ന പ്രമേയത്തില്‍ സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുഴുവന്‍ സെന്‍ട്രല്‍ കമ്മിറ്റികളും രക്ത ദാനത്തില്‍ പങ്കാളികളായി. രക്തദാന ക്യാമ്പ് കൊണ്ടോട്ടി നിയോജക മണ്ഡലം എംഎല്‍എ ടി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സ്വദേശികളോടൊപ്പം വിദേശ പൗരന്മാരെയും ചേര്‍ത്ത് നിര്‍ത്തി സൗദി […]














