യുഡിഎഫിന്റെ ബിജെപി-ജമാഅത്ത് കൂട്ടുകെട്ട് നാടിനാപത്ത്: നവോദയ റിയാദ്
റിയാദ്: കേരള ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ വികസന പദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ ശക്തപ്പെടുത്താന്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് പ്രവാസി കുടുംബങ്ങളോട് നവോദയ റിയാദ് അഭ്യര്‍ത്ഥിച്ചു. നഗരങ്ങളില്‍ മാത്രമല്ല, നാട്ടിന്‍ പ്രദേശങ്ങളിലും വികസനത്തിന്റെ വെളിച്ചം എത്തിച്ച സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. മികച്ച റോഡുകള്‍, സ്‌കൂളുകള്‍, കളിസ്ഥലങ്ങള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങി നാടു മുഴുവന്‍ വികസനം ദൃശ്യമാണ്. പ്രവാസികള്‍ക്കുവേണ്ടി ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കിയ സര്‍ക്കാരാണിത്. പ്രവാസി പെന്‍ഷന്‍ 3500 രൂപയായി വര്‍ദ്ധിപ്പിച്ചു. […]














