Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സിലില്‍ നിന്നു വിവിധ തലങ്ങളിലേക്ക് തിരഞ്ഞെടുത്ത നേതാക്കള്‍ക്കു സ്വീകരണവും ഈസ്റ്റര്‍-വിഷു ആഘോഷങ്ങളും അരങ്ങേറി. റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് ബിന്‍യാമിന്‍ ബില്‍റു അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ മുന്‍ സെക്രട്ടറി നൗഷാദ് ആലുവ ഉദ്ഘാടനം ചെയ്തു. റിയാദ് കൗണ്‍സില്‍ സെക്രട്ടറി റിയാസ് വണ്ടൂര്‍ ആമുഖ പ്രഭാഷണം നടത്തി. റിയാദ് കൗണ്‍സില്‍ ജോയിന്‍ സെക്രട്ടറി സൗമ്യ തോമസ് ഈസ്റ്റര്‍ സന്ദേശവും ഇവന്റ് ഫോറം കോര്‍ഡിനേറ്റര്‍ സബ്രിന്‍ ഷംനാസ് വിഷു സന്ദേശവും പങ്കുവെച്ചു.

ഗ്ലോബല്‍ കേബിനറ്റ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമായി തിരഞ്ഞെടുത്ത ശിഹാബ് കോട്ടുകാട്, ഗ്ലോബല്‍ ഇലക്ഷന്‍ കമ്മറ്റി അംഗ മായി തെരഞ്ഞെടുത്ത ഷംനാസ് അയ്യൂബ്, എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ഫോറം കോര്‍ഡിനേറ്റര്‍മാരായ ഡൊമിനിക് സാവിയോ, വല്ലി ജോസ്, മിഡില്‍ ഈസ്റ്റ് കമ്മറ്റി പ്രസിഡന്റ് കബീര്‍ പട്ടാമ്പി, മലയാളം ഫോറം കോര്‍ഡിനേറ്റര്‍ അന്‍സാര്‍ വര്‍ക്കല, സഊദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് നിസാര്‍ പള്ളികശ്ശേരി, ജോയിന്റ് സെക്രട്ടറി അഞ്ജു സുനില്‍, നിര്‍വാഹക സമിതി അംഗങ്ങളായ ബിജു സ്‌കറിയ, സലീന ജയിംസ്, മിനുജ മുഹമ്മദ് എന്നിവരെ ആദരിച്ചു.

ഉമറലി അക്ബര്‍ അവതാരകനായിരുന്നു. തങ്കച്ചന്‍ വര്‍ഗീസ് നയിച്ച സംഗീത നിശയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി. ജോയിന്റ് സെക്രട്ടറി സനീഷ് നസീര്‍ സ്വാഗതവും ട്രഷറര്‍ സനു മാവേലിക്കര നന്ദിയും പറഞ്ഞു. മുഖ്യ രക്ഷാധികാരി ബഷീര്‍ കരോളം, വൈസ് പ്രസിഡന്റ് ഷംനാദ് കുളത്തുപ്പുഴ, ജോയിന്‍ ട്രഷറര്‍ ബിനു. സി.എസ്, ഫോറം കാര്‍ഡിനേറ്റര്‍മാരായ ജോസ് ആന്റണി തറയില്‍, അജയ് രാമചന്ദ്രന്‍, ഹമാനി റഹ്മാന്‍, സിബിന്‍ കെ.ജോണ്‍, ഷാഹിന തിയ്യാട്ടില്‍, അന്‍സാര്‍ കൊടുവള്ളി, റിസ് വാന്‍ പട്ടാമ്പി, സലാം പെരുമ്പാവൂര്‍, ആസിഫ് ആലത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top