ചരിത്രവും പൈതൃകവും വെളിച്ചം വിതറി നൂര്‍ റിയാദ്
റിയാദ്: നഗരത്തില്‍ വര്‍ണ വിസ്മയമൊരുക്കി ലോകത്തെ ഏറ്റവും വലിയ ലൈറ്റ് ആര്‍ട്ട് ഫെസ്റ്റിവല്‍ ‘നൂര്‍ റിയാദ്’ സമാപിച്ചു. ‘ഇന്‍ ദ ബ്ലിംഗ് ഓഫ് ആന്‍ ഐ’ എന്ന പ്രമേയത്തിലായിരുന്നു ഫെസ്റ്റിവല്‍. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും പുതു തലമുറക്കു പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങളും അന്താരാഷ്ട്ര കലാകാരന്‍മാരുടെ സൃഷ്ടികളും നൂര്‍ റിയാദില്‍ ഇടം പിടിച്ചു. 24 രാജ്യങ്ങളില്‍ നിന്നുള്ള 59 കലാകാരന്മാരുടെ 60 ലൈറ്റ് ആര്‍ട്ടുകളാണ് നൂര്‍ റിയാദിന്റെ ഭാഗമായത്. നൂര്‍ റിയാദ് അഞ്ചാമത് എഡിഷനാണ് ഈ വര്‍ഷം അരങ്ങേറിയത്. മേളയില്‍ […]














