റിയ കപ്പ് ക്രിക്കറ്റ്: ഹാരാ യൂണിറ്റ് ചാമ്പ്യന്‍മാര്‍
റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ ഇന്റര്‍ യൂണിറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സുലൈ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ അരങ്ങേറി. പ്രസിഡന്റ് ഉമ്മര്‍കുട്ടി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അരുണ്‍ കുമരന്‍ സന്നിഹിതനായിരുന്നു. യൂണിറ്റ് തലത്തില്‍ നാല് ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഹാര യൂണിറ്റ് ചാമ്പ്യന്‍മാരായി. മാലാസ് യൂണിറ്റ് റണ്ണേഴ്‌സ് അപ്പ് ട്രോഫി നേടി. ഹബീബ് റഹ്മാന്‍, അരുണ്‍ കുമരന്‍, ഡെന്നി ഇമ്മട്ടി, റെജിമോന്‍, ബിജു ജോസഫ്, അജുമോന്‍ എന്നിവര്‍ അമ്പയര്‍മാരായിരുന്നു. ടൂര്‍ണമെന്റിലെ നല്ല […]














