Sauditimesonline

JEDDAH TOER PHOTO
ബുര്‍ജ് ഖലീഫയെ മറികടക്കും; അദ്ഭുത ഗോപുരമാകാന്‍ ജിദ്ദ ടവര്‍ ഒരുങ്ങുന്നു

Saudi News

gulf, saudi

എറണാകുളം കൂട്ടായ്മ കലണ്ടര്‍ പ്രകാശനം

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. പ്രസിഡന്റ് കരിം കാനാമ്പുറം അധ്യക്ഷത വഹിച്ചു. മലാസിലെ അല്‍മാസ് റെസ്‌റ്റോറന്റ് ഹാളില്‍ ചേര്‍ന്ന യോഗം എടപ്പ വുമണ്‍സ് കളക്റ്റീവ് കോര്‍ഡിനേറ്റര്‍ നെജു കബീര്‍ ഉദ്ഘാടനം ചെയ്തു. കലണ്ടറിന്റെ പ്രകാശനം അഡ്‌വൈസറി ബോര്‍ഡ് അംഗം ഷാജി കൊച്ചിന്‍ നിര്‍ര്‍വ്വഹിച്ചു. കോര്‍ഡിനേറ്റര്‍മാരായ അഷറഫ് മുവ്വാറ്റുപുഴ, അനസ് കോതമംഗലം എന്നിവര്‍ ഏറ്റുവാങ്ങി. ഭാരവാഹികളായ സുഭാഷ് കെ അമ്പാട്ട്, മുഹമ്മദ് ഉവൈസ്, അമീര്‍ കാക്കനാട്, അംജദ് അലി, അജ്‌നാസ് […]

gulf, saudi

ജിഎംഎഫ് ബാര്‍ബിക്യൂ-മ്യൂസിക്കല്‍ നൈറ്റ്

റിയാദ്: ക്രിസ്മസ്, പുതുവത്സരം ആഘോഷിച്ച് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. ബാര്‍ബിക്യു-മ്യൂസിക്കല്‍ നൈറ്റ് ഒരുക്കിയായിരുന്നു ആഘോഷം. കുടുംബങ്ങളും കുട്ടികളും പങ്കെടുത്ത വിവിധ പരിപാടികളും അരങ്ങേറി. എക്‌സിറ്റ് 18 ലെ യാ നബി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 7ന് തുടങ്ങിയ പരിപാടി രാത്രി 2 വരെ തുടര്‍ന്നു. കുട്ടികളുടെ ഗാന സന്ധ്യ, സാംസ്‌കാരിക സമ്മേളനം, നൃത്തനൃത്യങ്ങള്‍, ഡിജെ പാര്‍ട്ടി എന്നിവ അരങ്ങേറി. റിയാദിലെ സാമൂഹിക, രാഷ്ട്രീയ, കലാരംഗത്തെ പ്രമുഖര്‍ പങ്കെടുത്ത സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ഷാജി മഠത്തില്‍

saudi, uae

കൈകോര്‍ത്ത് സ്വര്‍ഗ്ഗത്തിലേക്ക്; സഹോദരങ്ങള്‍ക്കു ദുബായില്‍ അന്ത്യവിശ്രമം

റിയാദ്: ഒരുമിച്ച് ചിരിച്ചു, ഒന്നിച്ച് കളിച്ചു, ഒരേ മുറ്റത്ത് വളര്‍ന്ന നാല് കുഞ്ഞുജീവിതങ്ങള്‍ക്ക് ഇനി ദുബായ് മണ്ണില്‍ അന്ത്യവിശ്രമം. അബുദാബിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ റോഡ് അപകടത്തില്‍ മലയാളി കുടുംബത്തിലെ നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തം തകര്‍ത്തത് ഒരു കുടുംബത്തിന്റെ മാത്രമല്ല, മലയാളി സമൂഹത്തിന്റെ ഹൃദയമാണ്. ഏഴ് വയസ്സുകാരനായ അസ്സാം അബ്ദുല്‍ ലത്തീഫ് ജീവന്‍ പിടിച്ചു നില്‍ക്കാനുള്ള പോരാട്ടത്തിലായിരുന്നു. മസ്തിഷ്‌ക മരണം സംശയിച്ചിരുന്നുവെങ്കിലും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ മരിച്ചവരുടെ

gulf, saudi

അതിദേശീയത അതി വൈകാരികമാകുമ്പോള്‍ ഫാസിസം കടന്നു വരും: ഡോ അരുണ്‍ കുമാര്‍

റിയാദ്: നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരാനുള്ള കേരള സര്‍ക്കാറിന്റെ ഇച്ഛാശക്തിയാണെന്നു മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാ. റിയാദില്‍ കേളി സംഘടിപ്പിച്ച ലിറ്ററേറ്ററി ഫെസ്റ്റ് മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഭരണഘടന, ജനാധിപത്യ മൂല്യങ്ങള്‍, മാധ്യമങ്ങള്‍’ എന്ന വിഷയത്തില്‍ അരുണ്‍ കുമാറുമായി എം. എം. നയീം സംവദിച്ചു. ഏതു തരം ഫാസിസവും അപകടമാണ്. അവ കടന്നു വരുന്ന വഴികള്‍ കാണാതെ പോകരുത്. അതിദേശീയത അതി വൈകാരികമാകുന്നത് ഫാസിസം കടന്ന് വരുന്നതിന്റെ ഏറ്റവും വലിയ ലക്ഷണമാണ്. സത്യങ്ങള്‍ വിളിച്ചു പറയുന്നതിന്റെ പേരില്‍

gulf, saudi

‘വ്യഞ്ജനങ്ങളിലൂടെ’ കവിതാ ചര്‍ച്ച

ദമ്മാം: കലാലയം സാംസ്‌കാരിക വേദി കവിതാ ചര്‍ച്ച സംഘടിപ്പിച്ചു. ‘വ്യഞ്ജനങ്ങളിലൂടെ’ എന്ന പേരിലായിരുന്നു ചര്‍ച്ച. റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പതിനഞ്ചാമത് സൗദി ഈസ്റ്റ് നാഷനല്‍ പ്രവാസി സാഹിത്യോത്സവ് പ്രമേയം ‘പ്രയാണങ്ങള്‍’ അടിസ്ഥാനമാക്കി മൂന്ന് കവിതകളാണ് ചര്‍ച്ച ചെയ്തത്. സച്ചിദാനന്ദന്റെ ‘നടക്കൂ നടക്കൂ’ എന്ന കവിത സാജിദ് ആറാട്ടുപുഴയും, വീരാന്‍കുട്ടിയുടെ ‘സ്മാരകം’ പ്രദീപ് കൊട്ടിയവും അവതരിപ്പിച്ചു. മഹ്മൂദ് ദര്‍വേശിന്റെ ‘മറ്റേവരെപ്പോലെ ഞങ്ങളും യാത്രപോകുന്നു’ (നുസാഫിറു കന്നാസ്) കവിത മുഹമ്മദ് അന്‍വറും അവതരിപ്പിച്ചു. പ്രകൃതിയോടും മനുഷ്യനോടും ചേര്‍ന്നു

gulf, saudi

അബുദാബിയില്‍ വാഹനാപകടം: റിയാദിലെ മലയാളി സംരംഭകന്റെ മൂന്ന് മക്കള്‍ ഉള്‍പ്പെടെ നാല് മരണം

റിയാദ്: അബുദാബിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 മക്കള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം നടത്തുന്ന ജേര്‍ണലിസം ക്ലാസിലെ പഠിതാവും സംരംഭകനുമായ അബ്ദുല്‍ ലത്തീഫിന്റെ കുടുംബമാണ് അപകടത്തില്‍പെട്ടത്. അബ്ദുല്‍ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും വീട്ടുവേലക്കാരി ബുഷ്‌റയുമാണ് മരിച്ചത്. കോഴിക്കോട് സ്വദേശിയാണ് അബ്ദുല്‍ ലത്തീഫ്. ദുബൈയിലും റിയാദിലും ബിസനസ് ചെയ്യുന്ന അബ്ദുല്‍ ലത്തീഫിന്റെ കുടുംബം വര്‍ഷങ്ങളായി ദുബായിലാണ് താമസം. റിയാദിലായിരുന്ന ലത്തീഫ് കഴിഞ്ഞ

English Edition

Social Media and Social Reality

I do not believe that social media’s influence is only negative. Like every powerful tool, it carries both positive and negative outcomes. What truly matters is our understanding, awareness, focus, and choice. Social media itself is neutral. The impact it creates depends on how consciously we use it and how clearly we differentiate between what

gulf, saudi

അസീര്‍ കലാലയം സാഹിത്യോത്സവ്

ഖമീസ് മുശൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) കലാലയം സാംസ്‌കാരിക വേദി പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ് അസീറില്‍ സംഘടിപ്പിച്ചു. വിവിധ സെക്ടറുകളില്‍ നിന്നായി നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. മഹ്മൂദ് സഖാഫി മാവൂര്‍ ഉദ്ഘാടനം ചെയ്തു. സൗദി വെസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് ഷാ, മൊയ്തീന്‍ മാവൂര്‍, ഉസ്മാന്‍ സഖാഫി, റഹ്മത്തുള്ള പട്ടിക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ‘വേരിറങ്ങിയ വിത്തുകള്‍’ എന്ന പ്രമേയത്തില്‍ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു. കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റിയിലെ ഡോ. നൂഹ് അബ്ദുള്ള ഖാന്‍ ഉദ്ഘാടനം

gulf, saudi

പാലത്ത് കൂട്ടായ്മ കുടുംബ സംഗമം

റിയാദ്: പാലത്ത് പ്രവാസി ജി.സി.സി കൂട്ടായ്മ കുടുംബസംഗമം സംഘടിപ്പിച്ചു. അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അസ്ലം പാലത്ത് അധ്യക്ഷത വഹിച്ചു ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഷമീര്‍ റിയാസ്, അസീസ് , സൈഫ് കായംകുളം, റഫീഖ്, നിഹ്മത്തുള്ള, ഷറഫു വള്ളിക്കുന്ന്, നിസാം കായംകുളം, റഷീദ് കായംകുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കലാപരിപാടികള്‍ക്ക് മുത്തലിബ് കാലിക്കറ്റ്, അല്‍താഫ് കാലിക്കറ്റ് എന്നിവര്‍ നേതൃത്വം നല്‍കി. ദേവന്‍ സ്വാഗതവും റസാഖ് പാലത്ത് നന്ദിയും പറഞ്ഞു.

gulf, saudi

ഒഐസിസി കലണ്ടര്‍ പ്രകാശനവും പുതുവത്സരാഘോഷവും

റിയാദ്: ക്രിസ്തുമസ് പുതുവത്സരം ആഘോഷിച്ച് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി. മലാസ് അല്‍മാസ് റസ്‌റ്റോറന്റില്‍ നടന്ന ജില്ലാ കമ്മറ്റി എക്‌സിക്യൂട്ടീവ് യോഗത്തില്‍ കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തായിരുന്നു ആഘോഷം. പുതുവര്‍ഷ കലണ്ടര്‍ പ്രകാശനവും നടന്നു. വര്‍ക്കിംഗ് പ്രസിഡന്റ് ഷെബീര്‍ വരിക്കപള്ളി അധ്യക്ഷത വഹിച്ചു. കൊളംബസ് കിച്ചന്‍ മാനേജിങ് ഡയറക്ടര്‍ നൗഷാദ് കറ്റാനം ജില്ലാ കമ്മിറ്റി വര്‍ക്കിംഗ്പ്രസിഡന്റ് ഷെബീര്‍ വരിക്കള്ളിക്ക് കലണ്ടര്‍ നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി സജീവ് വള്ളികുന്നം, നസെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ സന്തോഷ്

gulf, saudi

മദീനയിലേക്ക് നേരിട്ട് പറക്കാന്‍ കേരളം കാത്തിരിക്കുന്നു; ആവശ്യവുമായി എസ്‌ഐസി

മുഹമ്മദ് കല്ലിങ്ങല്‍ റിയാദ്: കേരളത്തില്‍ നിന്ന് പുണ്യ നഗരിയായ മദീനയിലെക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിന് മലയാളി തീര്‍ത്ഥാടകര്‍ മദീന സന്ദര്‍ശനം നടത്തുന്നുണ്ട്. ഹജ്ജ് സീസണില്‍ ഒഴികെ കേരളത്തില്‍ നിന്നു മദീനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ല. ഇതു മറ്റു സമയങ്ങളില്‍ മദീന സന്ദര്‍ശനം നടത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വലിയ യാത്ര ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ഇതു പരിഹരിക്കാന്‍ കേരളത്തെ മദീന നഗരുവുമായി ബന്ധിപ്പിക്കുന്ന വിമാന സര്‍വ്വീസ് ആരംഭിക്കണമെന്ന് സമസ്ത ഇസ്ലാമിക് സെന്റര്‍

gulf, saudi

ഷമല്‍ രാജിന് കേളി യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കേളി പ്രവര്‍ത്തകന്‍ ഷമല്‍ രാജിന് ന്യൂ സനയ്യ രക്ഷാധികാരികമ്മിറ്റി യാത്രയപ്പ് നല്‍കി. ന്യൂ സനയ്യ ഏരിയാ രക്ഷാധികാരി കമ്മറ്റി അംഗം, ഏരിയാ വൈസ് പ്രസിഡന്റ്, ലാസുര്‍ദി യൂണിറ്റ് സെക്രട്ടറി, ഏരിയാ സൈബര്‍ വിംഗ് കണ്‍വീനര്‍ എന്നീ നിലകളില്‍ സജീവമാണ് ഷമല്‍ രാജ്. ഇസ്‌കാന്‍ വില്ലയില്‍ നടന്ന പരിപാടിയില്‍ ഏരിയാ രക്ഷാധികാരി കണ്‍വീനര്‍ ബൈജു ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പന്ത്രണ്ട് വര്‍ഷത്തിലേറെയായി യുണൈറ്റഡ് വുഡ് പ്രോഡക്റ്റ് കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോളറായിരുന്നു. കണ്ണൂര്‍

gulf

ഹഫര്‍ അല്‍ ബാത്തിന്‍ ഒഐസിസി വാര്‍ഷികവും പുതുവത്സരാഘോഷവും

ഹഫര്‍ അല്‍ ബാത്തിന്‍: ഒഐസിസി ഹഫര്‍ അല്‍ ബാത്തിന്റെ അഞ്ചാം വാര്‍ഷികവും ക്രിസ്മസ്-ന്യൂ ഇയറും ആഘോഷിച്ചു. ജനുവരി 1ന് സനഇയ്യയിലെ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികള്‍. പ്രസിഡന്റ് വിബിന്‍ മറ്റത്ത് അധ്യക്ഷത വഹിച്ചു. ഈസ്‌റ്റേണ്‍ പ്രോവിന്‍സ് സെക്രട്ടറി സലീം കീരിക്കാട് ഉദ്ഘാടനം ചെയ്തു. ഇക്ബാല്‍ ആലപ്പുഴ, അനൂപ് പ്രഭാകരന്‍, ജോബി ആന്റണി, നിസാം കരുനാഗപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സൈഫുദ്ധീന്‍ പള്ളിമുക്ക് സ്വാഗതവും ട്രഷറര്‍ റാഫി പരുതൂര്‍ നന്ദിയും പറഞ്ഞു. ഒ.ഐ.സി.സി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം, ‘ഹഫര്‍

gulf, saudi

മദീനയില്‍ വാഹനാപകടം: ഒരു കുടുംബത്തിലെ നാലു മലയാളികള്‍ മരിച്ചു

റിയാദ്: മദീനയില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലില്‍ (52), ഭാര്യ തസ്‌ന തോടേങ്ങല്‍ (40), മകന്‍ ആദില്‍ ജലീല്‍ (14), ജലീലിന്റെ മാതാവ് മൈമുനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്. അബ്ദുല്‍ ജലീലിന്റെ മക്കളായ അയിഷ (15) മദീന കിങ് ഫഹദ് ആശുപത്രിയിലും ഹാദിയ (9), നൂറ (7) എന്നിവര്‍ സൗദി ജര്‍മന്‍ ആശുപത്രിയിലും ചികിത്സയിലാണ്. ജിദ്ദയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ജലീലും കുടുംബവും ജിഎംസി വാഹനത്തില്‍

Scroll to Top