റിയാദ്: സഹജീവികള്‍ക്ക് കരുതലിന്റെ കൈതാങ്ങ് സമ്മാനിച്ച് ഷിഫാ മലയാളി സമാജം ‘പ്രവാസി സൗഹൃദം-2024’ വിവിധ പരിപാടികളോടെ അരങ്ങേറി. ഷിഫാ ലെമണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് അധ്യക്ഷതവഹിച്ചു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍പുഷ്പരാജ് ഉദ്ഘാടനം ചെയ്തു.
നാലുമാസം മുമ്പ് ജോലിസ്ഥലത്ത് അഗ്‌നിബാധയില്‍ മരിച്ച മലപ്പുറം സ്വദേശി ജിഷാറിന്റെ കുടുംബത്തിന് സഹായം കണ്‍വീനര്‍ സാബു പത്തടിയില്‍ നിന്നു പുഷ്പരാജ് ഏറ്റുവാങ്ങി. ചികിത്സയില്‍ കഴിയുന്ന സമാജം അംഗം തിരുവല്ല സ്വദേശി അനൂപിന്റെ ഭാര്യക്കുള്ള സഹായം സെക്രട്ടറി പ്രകാശ് ബാബു വടകര മുജീബ് കായംകുളത്തിന് കൈമാറി. അംഗങ്ങളുടെ പെണ്‍മക്കളുടെ വിവാഹസഹായം മധു വര്‍ക്കലയില്‍ നിന്നും മോഹനന്‍ കരുവാറ്റ ഏറ്റുവാങ്ങി.
‘പ്രവാസിയും ആരോഗ്യവും’ എന്ന വിഷയത്തില്‍ ഡോ. സഫീര്‍ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ഇരുന്നൂറിലധികം അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധയും നടത്തി. ‘നോര്‍ക്ക കാര്‍ഡും സഹായങ്ങളും’ എന്ന വിഷയം സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് അവതരിപ്പിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് തുവ്വൂര്‍ ‘പ്രവാസിയും നിയമസഹായവും’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.
ശിഫയിലെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം രക്ഷാധികാരി അലി ഷോര്‍ണൂര്‍ ഉമ്മര്‍ അമാനത്തിന് കൈമാറി. സനൂപ് പയ്യന്നൂര്‍, സജിന്‍ നിഷാന്‍, അസ്ലം പാലത്ത്, സുലൈമാന്‍ ഊരകം, മജീദ് മാനു, കബീര്‍ പട്ടാമ്പി, ഫൈസല്‍ ബാബു എന്നിവര്‍ ആശംസ നേര്‍ന്നു. ജോ. സെക്രട്ടറി ബിജു മടത്തറ സ്വാഗതവും ട്രഷറര്‍ വര്‍ഗീസ് ആളുക്കാരന്‍നന്ദിയുംപറഞ്ഞു. ബാബു കണ്ണോത്ത്, അനില്‍ കണ്ണൂര്‍, ബിജു അടൂര്‍, ഹനീഫ കൂട്ടായി, റഹീം പറക്കോട്, ഹനീഫ മലപ്പുറം, സുനില്‍ പൂവത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.