തിരുവനന്തപുരം: എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്സ് വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ദുരിതം നേരിട്ട യാത്രക്കാര്‍ക്ക് നിയമ സഹായം നല്‍കുമെന്ന് പ്രവാസി ലീഗല്‍ സെല്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് മുഴുവന്‍ ടിക്കറ്റ് നിരക്കും തിരിച്ചുകൊടുക്കും. അല്ലങ്കില്‍ ഫ്‌ളൈറ്റ് റിഷെഡ്യൂള്‍ ചെയ്യാമെന്നും എയര്‍ലൈന്‍ കമ്പനി അറിയിച്ചിട്ടുണ്ട്.
എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം വിസയോ ജോലിയോ നഷ്ടപ്പെടുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം കൊടുക്കാന്‍ കമ്പനി ബാധ്യസ്ഥമാണ്. അതുപോലെ എയര്‍പോര്‍ട്ടില്‍ വന്നതിനുശേഷം വിമാനം റദ്ദാക്കിയവര്‍ക്ക് ഭക്ഷണം, ഹോട്ടല്‍ താമസം എന്നിവയ്ക്കും അര്‍ഹതയുണ്ട്. എയര്‍ലൈന്‍ കമ്പനിയുമായി ബന്ധപ്പെട്ട് പരിഹാരങ്ങള്‍ ആവശ്യമുളളവര്‍ക്ക് പ്രവാസി ലീഗല്‍ സെല്‍ നിയമ സഹായം നല്‍കും.
കമ്പനി സഹകരിക്കുന്നില്ലങ്കില്‍ കോടതിയെ സമീപിക്കുമെന്നും പ്രവാസി ലീഗല്‍ സെല്‍ ജന. സെക്രട്ടറി അഡ്വ. ആര്‍ മുരളീധരന്‍ അറിയിച്ചു. അതേസമയം, മെയ് 9 മുതല്‍ 12 വരെ കേരള-സൗദി സെക്ടറില്‍ 16 എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകളാണ് റദ്ദാക്കിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.