Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

എയര്‍ ഇന്ത്യ സമരം; വിദഗ്ദ ചികിത്സ ആവശ്യമുളള മലയാളിയുടെ യാത്ര മുടങ്ങി

റിയാദ്: വിദഗ്ദ ചികിത്സക്ക് കേരളത്തിലേയ്ക്കു മടങ്ങാന്‍ കഴിയാതെ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഹനീഫ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരമാണ് ഹനീഫിന് തിരിച്ചടിയായത്.

രണ്ടു മാസമായി റിയാദിലെ ശുമൈസി ആശുപത്രിയില്‍ ചികിത്സയിലാണ് മുഹമ്മദ് ഹനീഫ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ മെയ് 7ന് യാത്ര ചെയ്യാന്‍ സ്‌ട്രെക്ച്ചര്‍ ഉള്‍പ്പെടെ ടിക്കറ്റ് എടുത്തു. ഡിസ്ചാര്‍ജ് ചെയ്ത് യാത്രക്ക് ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. എന്നാല്‍ സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ഏഴാം തിയ്യതിയിലെ യാത്ര റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. പത്താം തീയ്യതിയിലേക്ക് ടിക്കറ്റ് മാറ്റിയെങ്കിലും യാത്ര മുടങ്ങി.

ഡിസ്ചാര്‍ജ് നല്‍കിയ പേഷ്യന്റിന് മാനുഷിക പരിഗണന നല്‍കി ആശുപത്രി മൂന്ന് ദിവസം കൂടി ചികിത്സ തുടര്‍ന്നു. എന്നാല്‍ 10-ാം തീയ്യതിയും യാത്ര മുടങ്ങി. അതേസമയം, എയര്‍ ഇന്ത്യാ റിയാദ് ഓഫീസ് ഹനീഫിനെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top