
റിയാദ്: ഗാന്ധിജിയുടെ ജീവിതവും ലോകവും പഠിക്കുകയും ഗാന്ധി ദര്‍ശനങ്ങളെ പുതിയ കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനമായി ഏറ്റെടുക്കുകയും ചെയ്ത എഴുത്തുകാരന്‍ പി ഹരീന്ദ്രനാഥിന്റെ പ്രഭാഷണം ഇന്ന് നടക്കും. ‘സമകാലിക ഇന്ത്യ: ആകുലതകളും പ്രതീക്ഷകളും’ എന്ന വിഷയത്തില്‍ മെയ് 11 രാത്രി 7.00ന് ബത്ഹ കെഎംസിസി ഓഫീസിലാണ് പ്രഭാഷണം. ‘പ്രവാസത്തിന്റെ കരുതലാവുക; സംഘശക്തിക്ക് കരുത്താവുക’ കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സംഘടനാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി.

2014ല്‍ പ്രസിദ്ധീകരിച്ച ‘ഇന്ത്യ: ഇരുളും വെളിച്ചവും’ എന്ന ഹരീന്ദ്രനാഥിന്റെ രചന റഫറന്‍സ് ഗ്രന്ഥമാണ്. പതിറ്റാണ്ടുകളായി മഹാത്മാഗാന്ധിയുടെ ജീവിതം സമഗ്രമായി പഠിക്കുകയും ‘മഹാത്മാഗാന്ധി കാലവും കര്‍മ്മപര്‍വവും’ എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. ചരിത്ര നിരാകരണം നടക്കുന്ന ഇന്ത്യയില്‍ ഏറ്റവും വലിയ വിപ്ലവമാണ് പി ഹരീന്ദ്രനാഥിന്റെ ദൗത്യം. അദ്ദേഹവുമായി സംവദിക്കാന്‍ ഒരവസരം ഒരുക്കിയിട്ടുണ്ടെന്നും കെഎംസിസി അറിയിച്ചു.






