Sauditimesonline

moroccan siamese
മൊറോക്കന്‍ സയാമിസ് ഇരട്ടകള്‍ ചികിത്സയ്ക്കായി സൗദിയില്‍

ആരോഗ്യ പരിപാലനത്തിന് ‘വൈറ്റല്‍ വൈബ് ഫെസ്റ്റ്’

റിയാദ്: ആരോഗ്യം സംരക്ഷിക്കാനും പരിപാലിക്കാനും ശില്പശാല സംഘടിപ്പിക്കുന്നു. ഏപ്രില്‍ 11ന് വൈകീട്ട് 6.00ന് മലാസിലെ ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ‘വൈറ്റല്‍ വൈബ് ഫെസ്റ്റ്’ എന്ന പേരിലാണ് പരിപാടി. ശാരീരികമായും മാനസികമായും സാമൂഹികമായും കരുത്തു കൈവരിക്കുമ്പോഴാണ് സമ്പൂര്‍ണ ആരോഗ്യം നേടാന്‍ കഴിയൂ. മാത്രമല്ല, ശാരീരിക സുസ്ഥിരത നേടുന്നതോടെ ആത്മവിശ്വാസവും ആത്മാഭിമാനവും മികച്ചതാക്കി മാറ്റാന്‍ കഴിയും. ഇതിനായി ഷിംസ് സിഗ്‌നേച്ചര്‍ ഫിറ്റ്‌നസ്സ് സ്റ്റുഡിയോ ആണ് വൈറ്റല്‍ വൈബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാനും ലഹരിക്ക് അടിമകളാകുന്ന തലമുറയുടെ അതിജീവനവും ലക്ഷ്യമാക്കി വൈറ്റല്‍ വൈബ് ഫെസ്റ്റില്‍ ബോധവല്‍ക്കരണ ക്ലാസ് നടക്കും. ഫിറ്റ്‌നസിലൂടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഫിറ്റ്‌നസ് ട്രെയ്‌നിങ്ങും നല്‍കും. പ്രവാസികള്‍ക്ക് പ്രത്യേകം രൂപം നല്‍കിയ വര്‍ക്ക് ഔട്ട് പ്ലാനുകള്‍, നൂട്രിഷണല്‍ ടിപ്‌സ് എന്നിവ പരിചയപ്പെടുത്തും.

ആക്ടീവ് ലൈഫ് സ്‌റ്റൈല്‍ വര്‍ക്‌ഷോപ്, ന്യൂട്രീഷണല്‍ ഗൈഡന്‍സ്, ലൈഫ് സ്‌റ്റൈല്‍ സപ്പോര്‍ട്ട്, ആന്റി ഡ്രഗ് കാമ്പയിന്‍, കായിക പരിശീലനം ആനന്ദകരമാക്കാന്‍ സൂമ്പാ ഡാന്‍സ്, ഫിറ്റ്‌നസ്സ് ഫണ്‍ സെഷന്‍, വിനോദ പരിപാടികള്‍ എന്നിങ്ങനെ വിവിധ പരിപാടികളാണ് ഒരുക്കുന്നത്.പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിന്നര്‍ ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

വാര്‍ത്താ സമ്മേളനത്തില്‍ ഷിം സിഗ്‌നേച്ചര്‍ ഫിറ്റ്‌നസ്സ് സ്റ്റുഡിയോ ഡയറക്ടര്‍ ഷിംന ജോസഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ ദിവ്യ ഭാസ്‌കരന്‍, ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രൈനര്‍ സനദ് സുന്ദര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് സൗമ്യ സാമുവല്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top