റിയാദില്‍ അഗ്‌നിബാധ: മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ മരിച്ചു

റിയാദ്: എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അഗ്‌നിബാധയില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. പുക ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഖാലിദിയിലെ പെട്രോള്‍ പമ്പിനോട് ചേര്‍ന്നുളള താമസ കേന്ദ്രത്തില്‍ മെയ് 5ന് പുലര്‍ച്ചെയാണ് അപകടം.

മലപ്പുറം വളാഞ്ചേരി തറക്കല്‍ യൂസഫ് അബ്ദുല്‍ ഹഖീം, മേല്‍മുറി നൂറേങ്ങല്‍ കാവുങ്ങത്തൊടി ഇര്‍ഫാന്‍ ഹബീബ് എന്നിവരാണ് മരിച്ച മലയാളികള്‍. മരിച്ച മറ്റുളളവര്‍ തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുളളവരാണ്. മധുര സ്വദേശി സീതാറാം രാജഗോപാല്‍, ചന്നൈ സ്വദേശി കാര്‍ത്തിക്, സൂറത്ത് സ്വദേശി യോഗേഷ്‌കുമാര്‍, മുംബൈ സ്വദേശി അസ്ഫര്‍ അലി എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ടുപേര്‍ എഞ്ചിനീയര്‍മാരും മറ്റുളളവര്‍ ടെക്‌നീഷ്യന്‍മാരുമാണ്. പുതുതായി സൗദിയില്‍ തൊഴില്‍ തേടി എത്തിയ ഇവര്‍ മൂന്ന് ദിവസം മുമ്പാണ് റസിഡന്റ് പെര്‍മിറ്റ് നേടുന്നതിനുളള മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയത്.

ഷോര്‍ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. അഗ്‌നി പടര്‍ന്നതോടെ എയര്‍കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ പുക ശ്വസിച്ചാണ് ആറു പേരും മരിച്ചത്. മൃതദേഹത്തില്‍ പൊളളല്‍ ഏറ്റിട്ടില്ല. വസ്ത്രങ്ങള്‍ തീപിടുത്തത്തില്‍ നശിച്ചിട്ടില്ലെന്നും മൃതദേഹം മോര്‍ച്ചറിയില്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വാളന്റിയര്‍ സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു. റായാദ് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടി പുരോഗമിക്കുകയാണ്.

Leave a Reply