റിയാദ്: കേരളത്തിന്റെ തനത് കലകളും സംസ്‌കാരവും വിളംബരം ചെയ്ത് ‘വസന്തം-2023’ റിയാദില്‍ അരങ്ങേറി. കേളി കലാസാംസ്‌കാരിക വേദി എക്‌സിറ്റ് 18ലെ അല്‍ വലീദ് ഓഡിറ്റോറിയത്തിലാണ് പരിപാടി ഒരുക്കയത്.
വിപ്ലവ ഗാനങ്ങള്‍, നാടന്‍ പാട്ടിന്റെ ദൃശ്യാവിഷ്‌ക്കാരം, ഇസ്മയില്‍ കൊടിഞ്ഞിയുടെ നേതൃത്വത്തില്‍ സൂഫി നൃത്തം, അനാമിക രാജ് അവതരിപ്പിച്ച കഥക് നൃത്തം എന്നിവ അരങ്ങേറി. ഇതിന് പുറമെ 14 ജില്ലയിലെ കലാരൂപങ്ങള്‍ കോര്‍ത്തിണക്കി കേരളീയം എന്ന പരിപാടിയും അവതരിപ്പിച്ചു.
കാസര്‍കോഡ് ജില്ലയിലെ കലാരൂപം യക്ഷഗാനം, കണ്ണൂരിലെ തെയ്യം, കോഴിക്കോടിന്റെ ഒപ്പന, വയനാട്ടിലെ ആദിവസി ഗോത്ര നൃത്തം സുലൈ, മലപ്പുറത്തിന്റെ കോല്‍ക്കളി, പാലക്കാട് നിന്ന് ഓട്ടംതുള്ളല്‍, തൃശ്ശൂര്‍ പൂരം,
ഏറണാകുളം ജിലയിലെ പരിചമുട്ടു, ഇടുക്കി ഗോത്ര നൃത്തം, കോട്ടയത്തിന്റെ മാര്‍ഗം കളി, ആലപ്പുഴയുടെ വഞ്ചിപ്പാട്ട്, പത്തനംതിട്ടയുടെ പടയണി, കൊല്ലം ജില്ലയില്‍ നിന്നു കരടി കളി, തിരുവനന്തപുരത്തെ ക്ഷേത്ര കലകള്‍ എന്നിവ കോര്‍ത്തിണക്കി കേരളീയം അരങ്ങില്‍ നിറഞ്ഞാടിയത് കാണികള്‍ക്കും കൗതുക കാഴ്ചയായി.
ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി അംഗം ടി. ആര്‍ സുബ്രഹ്മണ്യന്‍ മുഖ്യ പ്രഭാഷണം നടത്തി.
രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായ് കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, റോദ ഏരിയ രക്ഷാധികാരി സെക്രട്ടറി സുരേഷ് ലാല്‍ എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരന്‍ കണ്ടോന്താര്‍, ഫിറോസ് തയ്യില്‍, ഷമീര്‍ കുന്നുമ്മല്‍, ചന്ദ്രന്‍ തെരുവത്ത്,
കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറര്‍ ശ്രീഷാ സുകേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സാംസ്‌കാരിക കമ്മറ്റി കണ്‍വീനര്‍ ഷാജി റസാഖ് നന്ദിയും പറഞ്ഞു. വസന്തം 2023ന്റെ രണ്ടാം ഘട്ടത്തില്‍ അറേബ്യന്‍ വടംവലി ഉള്‍പ്പടെ വിവിധ കായിക പരിപാടികള്‍ വരും ദിവസങ്ങളില്‍ അരങ്ങേറുമെന്ന് സംഘാടകസമിതി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.