റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് വനിതകള്‍ക്ക് മാത്രമായി പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 14ന് സൗദിയിലെ അഞ്ച് ശാഖകളില്‍ ലേഡീസ് ഗാര്‍മെന്റ്‌സ് വിഭാഗത്തിലാണ് അതിശയിപ്പിക്കുന്ന വിലക്കിഴിവ് പ്രഖ്യാപിച്ചത്. ‘സോറി ഗയ്‌സ്! ദിസ് ഈസ് ഒണ്‍ലി ഫോര്‍ യുവര്‍ ഗേള്‍സ്’ എന്ന പ്രമേയത്തില്‍ ഒരു ഉത്പ്പന്നത്തിന് മറ്റൊരെണ്ണം സൗജന്യമായി നേടാന്‍ അവസരം ഒരുക്കുന്ന ബയ് വണ്‍ ഗെറ്റ് വണ്‍ ഫ്രീ ആണ് സ്‌പെഷ്യല്‍ ഓഫറിന്റെ പ്രത്യേകത. ബത്ഹ, അസീസിയ, അല്‍ ഖര്‍ജ്, മലസ്, ബുറൈദ, അല്‍ ഖോബാര്‍ ശാഖകളിലാണ് ഒരു ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന പ്രത്യേക പ്രമോഷന്‍ പ്രഖ്യാപിച്ചിട്ടുളളതെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു.
വനിതകള്‍ക്കാവശ്യമായ വസ്ത്രങ്ങളുടെ വിപുലമായ ശ്രേണിയിലുളള ശേഖരം പ്രമോഷന്റെ ഭാഗമായി നെസ്‌റ്റോ സ്‌റ്റോറുകളില്‍ ഒരുക്കിയിട്ടുണ്ട്. മോഡേണ്‍, ട്രഡിഷ്ണല്‍, കന്റംപററി വിഭാഗങ്ങളിലായി ഏറ്റവും പുതിയ ഫാഷന്‍ തുണിത്തരങ്ങളും റെഡിമെയ്ഡ് വസ്ത്രങ്ങളും പ്രമോഷന്റെ ഭാഗമാണ്. വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഏറ്റവും പുതിയ ഉത്പ്പന്നങ്ങളാണ് പ്രത്യേക പ്രമോഷനില്‍ പ്രദര്‍ശനത്തിനും വിത്പ്പനക്കും തയ്യാറാക്കിയിട്ടുളളത്. ഒരു ദിവസം മാത്രമാണ് പ്രത്യേക പ്രമോഷന്‍. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച അവസരമാണിതെന്നും നെസ്‌റ്റോ മാനേജ്‌മെന്റ് വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.