നൗഫല്‍ പാലക്കാടന്‍

റിയാദ്: തലസ്ഥാന നഗരിയിലെ സായാഹ്‌ന വിപണി സൗഹൃദത്തിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും ആഘോഷമാകുന്നു. തഹ്‌ലിയ തെരുവില്‍ ‘റിയാദ് മാര്‍ക്കറ്റ്’ എന്ന പേരിലാണ് സായാഹ്ന ചന്ത. റിയാദ് നഗരസഭയാണ് ശനിയാഴ്ചകളില്‍ ഉച്ചക്ക് 1 മുതല്‍ രാത്രി 10 വരെ വിപണന മേള ഒരുക്കിയിട്ടുളളത്.

ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് ചന്തയുടെ ലക്ഷ്യം. നൂറിലധികം പവലിയനുകളില്‍ വിവിധ ഉത്പന്നങ്ങളാണ് ചന്തയുടെ പ്രത്യേകത. ബത്ഹ സഫ മക്ക മെഡിക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ആരോഗ്യ ബോധവല്‍ക്കരണവും സൗജന്യ മെഡിക്കല്‍ പരിശോധനയും ചന്തയില്‍ ഒരുക്കിയിട്ടുണ്ട്. കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, ചെറുകിട സംരംഭകര്‍, കുടില്‍വ്യവസായികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ചന്തയിലെത്തി. വിവിധയിനം ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിലപ്നയും നടക്കുന്ന ഇവിടെ പ്രവേശനം സൗജന്യമാണ്.

ഓര്‍ഗാനിക് പച്ചക്കറികള്‍, പഴങ്ങള്‍, പൂക്കള്‍, ക്രിയേറ്റിവ് ഗിഫ്റ്റുകള്‍, പ്ലാസ്റ്റിക് നിര്‍മിത വസ്തുക്കള്‍, കെമിക്കലുകള്‍ രഹിത സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ തുടങ്ങി നാടന്‍ ഉല്‍പനന്നങ്ങളാണ് പ്രധാന ആകര്‍ഷണം. റിയാദ് മാര്‍ക്കറ്റില്‍ സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള വ്യത്യസ്ഥ മേഖലകളിലുള്ളവരുടെ സാന്നിധ്യമുണ്ട്.

പവലിയനുകളില്‍ വനിഃാ സംരംഭകരാണ് ഏറെയും. സംരംഭകരായി കടന്ന് വരാനുള്ള പ്രചോദനം കൂടിയാണ് സായാഹ്‌ന ചന്ത ലക്ഷ്യം വെക്കുന്നത്. ഘോഷയാത്ര, ചിത്രരചന, അറബിക് സംഗീതം, കൗതുക കാഴ്ചകള്‍ എന്നിവ ഒരുക്കി നിരവധി കലാകാരന്മാരുടെ കലാപ്രകടനവും നഗരിയെ സജീവമാക്കുന്നുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.