Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

ട്രാന്‍സിറ്റ് ട്രകുകള്‍ക്കു സൗദിയിലൂടെ കടന്നുപോകാന്‍ അനുമതി

റിയാദ്: സൗദി അറേബ്യയില്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുളള ട്രക്കുകള്‍ കടത്തിവിടുമെന്ന് കസ്റ്റംസ് അതോറിറ്റി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ജിസിസി രാജ്യങ്ങളില്‍ നിന്നു ചരക്കു കൊണ്ടുവരുന്ന ട്രക്കുകള്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. നിയന്ത്രണം പിന്‍വലിച്ചതോടെ ജോര്‍ദാന്‍, ഇറാഖ്, എന്നീ രാജ്യങ്ങളിലേക്കു റോഡ് മാര്‍ഗം ട്രക്കുകള്‍ക്കു പോകാന്‍ അനുമതി ലഭിക്കും. സൗദിയിലൂടെ കടന്നുപോകുന്ന ട്രാന്‍സിറ്റ് ട്രക്കുകള്‍ക്കും പ്രവേശനം ലഭിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. ദുബായില്‍ നിന്ന് സൗദിയിലെ അല്‍ ഖര്‍ജ്, ഹായില്‍, ഖുറയ്യാത് വഴി ജോര്‍ദാനിലെ അമ്മാനിലേക്കുളള ട്രക്കുകള്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്നു. ട്രക് യാത്രക്കുളള ഇളവു പ്രാബല്യത്തില്‍ വന്നതോടെ ജിസിസി രാജ്യങ്ങളില്‍ നിന്നുളള ട്രക്കുകള്‍ക്ക് സൗദിയിലൂടെ ജോര്‍ദാനിലെത്താന്‍ കഴിയും.

കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലഘൂകരിക്കാന്‍ രാഷ്ട്രീയ, സുരക്ഷാ കാര്യ കൗണ്‍സില്‍ തീരുമാനിച്ചതോടെയാണ് ട്രാന്‍സിറ്റ് ട്രക്കുകള്‍ക്ക് സൗദിയില്‍ പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചത്. അതേസമയം, ട്രക് ഡ്രൈവര്‍മാര്‍ കൊവിഡ് പ്രോടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top