റിയാദ്: സൗദിയില്‍ നിന്നു രാജ്യം വിടണമെങ്കില്‍ വിദേശികളുടെ പേരിലുളള വിവിധ സേവനങ്ങളുടെ ബില്‍ കുടിശ്ശിക പൂര്‍ണമായി അടക്കണമെന്ന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ്. വിദേശ തൊഴിലാളികളുടെ പേരിലുളള ടെലിഫേണ്‍, ഇലക്ട്രിസിറ്റി, വാട്ടര്‍ കണക്ഷനുകളുടെ ബില്‍ തുക കുടിശ്ശികയുളളവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കില്ല. ടെലികോം കമ്പനികളില്‍ വരിക്കാരായ നിരവധി വിദേശികള്‍ കുടിശ്ശിക അടക്കാതെ രാജ്യം വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കുന്നത്.
സന്ദര്‍ശന വിസ പുതുക്കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ശിര്‍ വഴി സന്ദര്‍ശന വിസ പുതുക്കാന്‍ കഴിയുമെന്നും പാസ്‌പോര്‍ട് ഡയറക്ടറേറ്റ് വ്യക്തമാക്കി.
അതേസമയം, സന്ദര്‍ശക വിസയിലുളളവര്‍ക്ക് വിദേശ രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം സൗദിയില്‍ ഡ്രൈവ് ചെയ്യാന്‍ അനുമതിയുണ്ടെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.