
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര യൂത്ത് ഫുട്‌ബോള്‍ മാമാങ്കങ്ങളിലൊന്നായ ഡെന്‍മാര്‍ക്കിലെ ‘ഡാന കപ്പി’ല്‍ മാറ്റുരയ്ക്കാന്‍ സൗദി അറേബ്യയില്‍ നിന്നുള്ള പ്രവാസി ഇന്ത്യന്‍ കൂട്ടായ്മ. സൗദിയിലെ പ്രമുഖ ഫുട്‌ബോള്‍ പരിശീലന കേന്ദ്രമായ ‘അല്‍ അസാഫ് ഫുട്‌ബോള്‍ അക്കാദമി’യാണ് ചരിത്രത്തിലാദ്യമായി ആഗോള വേദിയിലേക്ക് പ്രവേശനം നേടിയത്. കൗമാര ഫുട്‌ബോളിലെ ലോകകപ്പെന്ന് വിശേഷിപ്പിക്കാവുന്ന ടൂര്‍ണമെന്റില്‍, സൗദിയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ച് ഒരുകൂട്ടം മലയാളി പ്രതിഭകളും ബൂട്ട് കെട്ടുന്നു എന്നത് നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.

അമ്പതിലേറെ രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ അണ്ടര്‍ 11 മുതല്‍ അണ്ടര്‍ 19 വരെയുള്ള വിവിധ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. കഠിനാധ്വാനത്തിന്റെയും വലിയ സ്വപ്‌നങ്ങളുടെയും ഫലമായാണ് അന്താരാഷ്ട്ര അവസരം കൈവന്നതെന്ന് ടീം കോച്ചുമാരായ ആദില്‍ ഷെഹ്നാഫ്, ഷഫീഖ് ഇസ്മായില്‍ എന്നിവര്‍ പറഞ്ഞു.

പ്രവാസി ഫുട്‌ബോള്‍ പ്രതിഭകളില്‍ ഭൂരിഭാഗവും മലയാളികളാണെന്നത് കേരളത്തിനും അഭിമാനത്തിന് വകനല്‍കുന്നതാണ്. കോച്ചുമാരായ ആദില്‍ ഷെഹ്നാഫ്, ഷഫീഖ് ഇസ്മായില്‍ എന്നിവരുടെ കീഴില്‍ 12 മലയാളി താരങ്ങളാണ് സംഘത്തിലുള്ളത്. റാമി ബഷീര്‍, ഹുസൈന്‍ അലി, മാസിന്‍ മുസ്തഫ, താഷിന്‍ റഹ്മാന്‍, മുഹമ്മദ് അര്‍ഷ് ഖലീല്‍, മുഹമ്മദ് റഹ്യാന്‍ റൗഫ്, മുഹമ്മദ് ഷിഫാന്‍, സായി സങ്കല്‍പ്, മുഹമ്മദ് സലീം, ഈഷാന്‍ റഹ്മാന്‍, ജെയ്ഷ് എളചോല, മുഹമ്മദ് ഷിഫാസ്, ദുല്‍ക്കിഫില്‍ മലകപുരയില്‍, യദാര്‍ത്ഥ് സരോഹ, ദയ്യാന്‍ ഇഖ്ബാല്‍ എന്നിവരടങ്ങുന്ന ടീം, ഡെന്‍മാര്‍ക്കിലെ വടക്കന്‍ ജട്ട്‌ലാന്‍ഡ് നഗരമായ ഹ്യോറിങ്ങില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കടുത്ത പരിശീലനത്തിലാണ്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






