
റിയാദ്: വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വൈവിവിധ്യം സഹിഷ്ണുതയോടെ അംഗീകരിക്കണമെന്ന് സാമൂഹിക പ്രവര്‍ശിഹാബ് കോട്ടുക്കാട്. വിശ്വാസം, ആചാരം, അനുഷ്ഠാനം തുടങ്ങിയ ചിന്താ ധാരകളാണ് രാജ്യത്തിന്റെ വൈവിധ്യമെന്നും അദ്ദേഹം പറഞ്ഞു. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ‘ബഹുസ്വരത നീതി സമാധാനം’ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സിറാജ് തയ്യില്‍ അധ്യക്ഷത വഹിച്ചു.

സയ്യിദ് സുല്ലമി വിഷയം അവതരിപ്പിച്ചു. നഷ്ടമാകുന്ന ബഹുസ്വരതയും നീതിയും സമാധാനവും തിരിച്ചു പിടിക്കണം. വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തണം. മതേതര രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മത രംഗത്തുള്ളവര്‍ കൈകോര്‍ക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജാതിമത വിവേചനങ്ങളുടെ പേരില്‍ മനുഷ്യര്‍ തെരുവില്‍ കൊല്ലപ്പെടുന്ന കാഴ്ച ആവര്‍ത്തിക്കരുത്. വസ്ത്രധാരണത്തിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ മുസ്‌ലിം ദലിത് സമൂഹങ്ങളിലെ നൂറുകണക്കിന് നിരപരാധികള്‍ക്ക് വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടു. പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും ജീവനും മാനവും നഷ്ടപ്പെടുന്നു. മതവര്‍ഗീയതയും ജാതിവെറിയും പ്രചരിപ്പിച്ച് ആള്‍ക്കൂട്ടങ്ങളെ സംഘടിപ്പിക്കുകയും കൂട്ടക്കൊലകളും കലാപങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് അവസാനിപ്പിക്കണം. ജാതി മത ശക്തികളെ പ്രീണിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സി.പി മുസ്തഫ (കെഎംസിസി പ്രസിഡന്റ്), രഘുനാഥ് പറശ്ശിനിക്കടവ് (ഒഐസിസി വൈസ് പ്രസിഡന്റ്), അഷ്‌റഫ് മൂവാറ്റുപുഴ (എന്‍ആര്‍കെ വൈസ് ചെയര്‍മാന്‍), റഹ്മത്തെ ഇലാഹി (സെക്രട്ടറി മുസ്ലിം കോഡി നേഷന്‍ കമ്മിറ്റി), നൗഫല്‍ സിദ്ധീഖ് (കേളി കേന്ദ്ര കമ്മറ്റി), പ്രസംഗിച്ചു. യൂനുസ് നിലമ്പൂര്‍ ഖുര്‍ആന്‍ പാരായണം നടത്തി. ഷാജഹാന്‍ ചളവറ സ്വാഗതം പറഞ്ഞു.





