
ഷാര്‍ജ: വൈ. എ. സാജിദയുടെ ‘ഇലത്തണുപ്പിലെ മഴത്താളങ്ങള്‍’ ഓര്‍മ്മകുറിപ്പുകള്‍ ഷാര്‍ജ അന്തരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ചെറു കഥാകൃത്ത് അര്‍ഷാദ് ബത്തേരി സാഹിത്യകാരന്‍ ബഷീര്‍ തിക്കോടിക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം നിര്‍വഹിച്ചു. പതിനഞ്ചു ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഇലത്തുമ്പിലെ മഴത്താളങ്ങള്‍. ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകനും കവിയുമായ ഇസ്മായില്‍ മേലടി അധ്യക്ഷത വഹിച്ചു ടത്തി . ജെംസ് മില്യനെയിം സ്‌കൂള്‍ മലയാള വിഭാഗം മേധാവിയും സാഹിത്യ നിരൂപകയുമായ ദീപ ചിറയില്‍ പുസ്തക പരിചയം നടത്തി. നോവലിസ്റ്റും കഥാകൃത്തുമായ സലിം അയ്യനത്ത്, ഷാജി ഹനീഫ്, നിഖില സമീര്‍ (റിയാദ് ), സോണി ജോസ് വേലൂക്കാരന്‍ എന്നിവര്‍ ആശംസകള്‍ പറഞ്ഞു.

ഓര്‍മ്മക്കുറിപ്പുകളുടെ വൈവിധ്യാനുഭൂതി അനുവാചകര്‍ക്ക് പകര്‍ന്നു നല്‍കുന്നതാണ് ഇലത്തുമ്പിലെ മഴത്താളങ്ങള്‍.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.