Sauditimesonline

6 CITY FLOWER MEHANDI
ജുബൈലിന്റെ കൈകളിൽ വിരിഞ്ഞ മൈലാഞ്ചിപ്പൂക്കൾ; ഈദ് സുഗന്ധം പരത്തി സിറ്റി ഫ്ലവറിൽ ‘മെഹന്തി ഫെസ്റ്റ്'

ഹഫര്‍ അല്‍ ബാത്തിനില്‍ ഒട്ടകാക്രമണം; പരിക്കേറ്റ പ്രവാസി മരിച്ചു

ഹഫര്‍ അല്‍ ബാത്തിന്‍: ഒട്ടകത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി തങ്കദുരൈ രാമസാമി (51) മരിച്ചു. വര്‍ഷങ്ങളായി ഹഫര്‍ അല്‍ ബാത്തിന് സമീപം മരുഭൂമിയില്‍ ആട്ടിടയനായിരുന്നു.

ജോലി ചെയ്യുന്നതിനിടെ ഒട്ടകത്തിന്റെ ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഹഫര്‍ അല്‍ ബത്തീന്‍ സെന്‍ട്രല്‍ ആശുപത്രിയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനു ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ ഹഫര്‍ അല്‍ ബാത്തിന്‍ ഒ.ഐ.സി.സി പ്രസിഡന്റ് വിബിന്‍ മറ്റത്ത്, സമദ് കരുനാഗപ്പള്ളി എന്നിവര്‍ പൂര്‍ത്തിയാക്കി. ചെന്നൈയില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top