Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

ജിദ്ദ: ഹജ്ജ് കര്‍മ്മത്തിനെത്തിയ എസ്.വൈ.എസ് ഹജ്ജ് സെല്‍ ആദ്യ തീര്‍ത്ഥാടക സംഘത്തിന് ജിദ്ദ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് ജിദ്ദ നോര്‍ത്ത് ടെര്‍മിനലിലെത്തിയ തീര്‍ത്ഥാടകരെ ഐ.സി.എഫ്, ആര്‍.എസ്.സി വളണ്ടിയര്‍ കോര്‍ ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.

കോഴിക്കോട് നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എസ്.വൈ.എസ് ഹജ്ജ് സെല്ലിന് കീഴില്‍ 120 പേരും മര്‍കസ് ഹജ്ജ് ഗ്രൂപ്പിലെ 40 പേരും ഉള്‍പ്പെടെ 160 തീര്‍ത്ഥാടകരാണ് എത്തിയത്. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി.പി. സൈതലവി മാസ്റ്റര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം, സയ്യിദ് ജസീല്‍ തങ്ങള്‍, മൊയ്തു സഖാഫി വയനാട് എന്നിവര്‍ സംഘത്തിന് നേതൃത്വം നല്‍കി.

ഐ.സി.എഫ് നാഷണല്‍ നേതാക്കളായ മുജീബ് എ.ആര്‍. നഗര്‍, ബഷീര്‍ മാസ്റ്റര്‍ പറവൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ യഹ്‌യ ഖലീല്‍ നൂറാനി, അശ്‌റഫ് കൊടിയത്തൂര്‍, ബാവ കുമണ്ണ തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തി. ഹാജിമാര്‍ക്ക് ആവശ്യമായ സേവനങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കാന്‍ വിപുലമായ വളണ്ടിയര്‍ സംവിധാനം ജിദ്ദയില്‍ ഒരുക്കിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top