Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

മുടി മാറ്റിവയ്ക്കല്‍ ക്ലിനിക്കുകളില്‍ ‘സര്‍ജിക്കല്‍ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’

റിയാദ്: ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ക്ലിനിക്കുകളില്‍ ആരോഗ്യ മന്ത്രാലയം പരിശോധന ശക്തമാക്കി. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ലൈസന്‍സില്ലാത്ത ജീവനക്കാര്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുടി മാറ്റിവയ്ക്കല്‍ കേന്ദ്രങ്ങളിലാണ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. മതിയായ യോഗ്യതയില്ലാത്തവര്‍ ചികിത്സ നല്‍കുന്നതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.

ഡോക്ടര്‍മാര്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസിന്റെ ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പുവരുത്തും. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഗുണനിലവാരവും ക്ലിനിക്കുകളിലെ ശുചിത്വവും കര്‍ശനമായി പരിശോധിക്കും. മതിയായ യോഗ്യതയില്ലാതെ ചികിത്സ നടത്തുന്നവര്‍ക്കെതിരെ തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കും.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകള്‍ സോഷ്യല്‍ മീഡിയ വഴി ഓഫറുകള്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ ചികിത്സ തേടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അംഗീകൃത ക്ലിനിക്കുകളില്‍ മാത്രം ചികിത്സ തേടണമെന്നും സംശയകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് 937 എന്ന നമ്പറില്‍ അറിയിക്കണമെന്നും ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top