Sauditimesonline

3 oicc
ഇനി 'യഥാര്‍ത്ഥ ഇരട്ടച്ചങ്കന്റെ' ഭരണം; ആവേശമായി റിയാദ് ഒഐസിസി

തൊഴിലാളികള്‍ക്ക് ഡിജിറ്റല്‍ സുരക്ഷ; സൗദിയില്‍ ഇനി കരാറുകള്‍ വിരല്‍ത്തുമ്പില്‍

റിയാദ്: സ്വകാര്യ മേഖലയിലെ മുഴുവന്‍ തൊഴില്‍ കരാറുകളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുന്ന നടപടികള്‍ പൂര്‍ത്തിയാകുന്നു. സൗദി തൊഴില്‍ വിപണിയിലെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും തൊഴിലുടമയടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നടപ്പിലാക്കുന്ന പദ്ധതി അവസാന ഘട്ടത്തിലാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

സൗദി വിഷന്‍ 2030ന്റെ ഭാഗമായി തൊഴില്‍ രംഗത്ത് കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ സുപ്രധാനമാണ് ഡിജിറ്റല്‍ കോണ്‍ട്രാക്ട് സംവിധാനം. ‘ക്വിവ’ പ്ലാറ്റ്‌ഫോം വഴി കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന നടപടിയാണ് നിലവില്‍ ഊര്‍ജ്ജിതമായി നടക്കുന്നത്. കരാറിലെ നിബന്ധനകള്‍ തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഓണ്‍ലൈനായി ഏതു സമയത്തും പരിശോധിക്കാന്‍ അവസരം ലഭിക്കും. വേതനം, അവധി തുടങ്ങിയ കാര്യങ്ങളില്‍ തര്‍ക്കമുണ്ടായാല്‍ ലേബര്‍ കോടതികളില്‍ ഡിജിറ്റല്‍ കരാര്‍ രേഖയായി പരിഗണിക്കും. ശമ്പള സംരക്ഷണ പദ്ധതിയുമായി ഡിജിറ്റല്‍ കരാര്‍ ബന്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് മന്ത്രാലയത്തിന് ഉറപ്പുവരുത്താന്‍ കഴിയും.

രാജ്യത്തെ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ കരാറുകള്‍ നിശ്ചിത സമയത്തിനകം ക്വിവ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തിരിക്കണം. ഇതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ സേവനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. പുതിയ വിസകള്‍ അനുവദിക്കുന്നതിനും വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനും ഡിജിറ്റല്‍ കരാര്‍ നിര്‍ബന്ധമാണ്. മുഴുവന്‍ കരാറുകളും ഡിജിറ്റൈസ് ചെയ്യുന്നതോടെ കടലാസ് രഹിത കരാര്‍ പ്രാബല്യത്തില്‍ വരും. മാത്രമല്ല, കൂടുതല്‍ കാര്യക്ഷമവുമായ തൊഴില്‍ സംസ്‌കാരത്തിലേക്കാണ് രാജ്യത്തെ തൊഴില്‍ വിപണി മാറുമെന്നും വിലയിരുത്തപ്പെടുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top