Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

ഐ.ഒ.സി എന്ന പേരില്‍ കോണ്‍ഗ്രസിന് പുതിയ പ്രവാസി കൂട്ടായ്മ; സോണിയ ഗാന്ധിയെ കാണുമെന്ന് മലപ്പുറം ഒ.ഐ.സി.സി

റിയാദ്: ഇന്ത്യന്‍ നാഷാണല്‍ കോണ്‍ഗ്രസ്സിന് പുതിയ പോഷക സംഘടന നിലവില്‍ വന്നതില്‍ ആശയക്കുഴപ്പം. ഒ.ഐ.സി.സി എന്നപേരില്‍ വ്യവസ്ഥാപിതമായി പ്രവാസികള്‍ക്കിടയില്‍ കോണ്‍ഗ്രസ് കൂട്ടായ്മ നിലനില്‍ക്കേ ഐ.ഒ.സി എന്ന പേരില്‍ മറ്റൊരു പ്രവാസി കൂട്ടായ്മ നിലവില്‍ വന്നതാണ് ആശയക്കുഴപ്പത്തിന് കാരണം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് കോണ്‍ഗ്രസ്സ് ദേശീയ പ്രസിഡന്റ് സോണിയ ഗാന്ധിയെ കാണുമെന്ന് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി അറിയിച്ചു. സന്ദര്‍ശനത്തിന് അനുമതി തേടി സോണിയ ഗാന്ധിക്ക് മെയില്‍ സന്ദേശം അയച്ചു. സോണിയ ഗാന്ധിയുടെ ഓഫീസ് നിര്‍ദേശിക്കുന്ന സമയത്ത് നേതാക്കള്‍ ദല്‍ഹിലെത്തി പ്രസിഡന്റിന്റെ കാണുകയും വ്യക്തത വരുത്തുകയും ചെയ്യുമെന്ന് ജില്ലാ കമ്മറ്റിപത്രക്കുറിപ്പില്‍ അറിയിച്ചു.
കെ.പി.സി.സി യില്‍ നിന്നോ ജില്ലാ കോണ്‍ഗ്രസ്സ് ഓഫീസില്‍ നിന്നോ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ രീതിയില്‍ ആശയക്കുഴപ്പം ഉണ്ടായ വിഷയത്തില്‍ എ.ഐ.സി.സി യുടെ മറുപടിക്ക് ശേഷം പ്രതികരിക്കുമെന്നും ജില്ലാ കമ്മറ്റി വ്യക്തമാക്കി.

അതേസമയം, ഒ.ഐ.സി.സി കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ പോഷക ഘടകമാണെന്നും പുതുതായി രൂപം നല്‍കിയ സംഘടന ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയുടെ കീഴിലാണെന്നും ഐ.ഒ.സി വക്താക്കള്‍ വിശദീകരിക്കുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top