Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

ഓ ഐ.സി. സി. ഇഫ്താര്‍ കിറ്റ് വിതരണം

റിയാദ്: ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിയും ഇന്‍ജസ് ബാങ്കും ചേര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് വനിതാ തൊഴിലാളികള്‍ താമസിക്കുന്ന സദര്‍ ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ ക്വിറ്റുകള്‍ വിതരണം ചെയ്തു. റിയാദില്‍ മൂന്നു കേന്ദ്രങ്ങളില്‍ ആയിരത്തിലധികം ഇഫ്താര്‍ ക്വിറ്റുകളാണ് വിതരണം ചെയ്തത്. വിശുദ്ധ റമദാന്‍ സാധാരണക്കാരോടൊപ്പം ഐക്യധാര്‍ഢ്യം പ്രകടിപ്പിക്കുവാന്‍ ഓ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിജ്ഞ ബദ്ധമാന്നെന്നു ഭാരവാഹികള്‍ പറഞ്ഞു. ഇന്‍ജസ് മാര്‍ക്കറ്റിങ് മാനേജര്‍ അഹമ്മദ് അല്‍ ജഫാല്‍ ക്വിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജിഫിന്‍ അരീക്കോട്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, സജി കായംകുളം, രഘുനാഥ് പറശിനിക്കടവ്, ഗ്ലോബല്‍ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം, നൗഫല്‍ പാലക്കാടന്‍, ശിഹാബ് കൊട്ടുകാട്, ജില്ലാ ഭാരവാഹികളായ ജംഷാദ് തുവൂര്‍, അമീര്‍ പട്ടണത്ത്, റഷീദ് ബാബു , ബാവ വെന്നിയൂര്‍, കരീം മഞ്ചേരി, വിനീഷ് ഒതായി, വഹീദ് വാഴക്കാട്, സൈനുദ്ധീന്‍ വെട്ടത്തൂര്‍, അന്‍വര്‍ വാഴക്കാട്, റിയാസ് വണ്ടൂര്‍, അലി ഹാല്‍ഫ്മൂന്‍, അന്‍സാര്‍ വാഴക്കാട്, ഷറഫു ചിറ്റന്‍, ഷബീര്‍ മങ്കട, രാജന്‍ കാരിച്ചാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top