Sauditimesonline

SaudiTimes

കെ.എസ്.എ അംഗന അവാര്‍ഡുകള്‍ വിതരണം ചെയ്തു

റിയാദ്: സൗദിയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ ആദരിക്കുന്നതിന്റെ ഭാഗമായി ഫ്രന്റ്‌സ് ക്രിയേഷന്‍സ് നെസ്റ്റോ ഹൈപര്‍മാര്‍ക്കറ്റുമായി സഹകരിച്ച് കെ.എസ്.എ അംഗന സൂപര്‍ വുമണ്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച 12 പേര്‍ക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശമുള്ള മൂന്നു പേര്‍ക്കുമാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. നെസ്റ്റോ അസീസിയ ട്രെയിന്‍മാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ജി.ബി.ആര്‍.സി പ്രസിഡന്റും സൗദി പൗരപ്രമുഖനുമായ ഡോ. തൗഫീഖ് അല്‍സുവൈലിം മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ എംബസി ഡിസിഎം ഡോ. പ്രദീപ് സിംഗ് രാജ് പുരോഹിത് ഉദ്ഘാടനം ചെയ്തു. ഫ്രന്റ്‌സ് ക്രിയേഷന്‍സ് പ്രസിഡന്റ് ഉബൈദ് എടവണ്ണ അധ്യക്ഷത വഹിച്ചു. ടി എം അഹമ്മദ് കോയ, പി.എന്‍ സാജന്‍, ഡോ. സയ്യിദ് മസൂദ്, മുഹമ്മദ് ബസീത്, മുജീബ്, ശിഹാബ് കൊട്ടുകാട്, അറബ്‌കോ രാമചന്ദ്രന്‍, ഇബ്രാഹീം സുബ്ഹാന്‍, ഡോ. അന്‍വര്‍, റഷീദ്, റാഫി കൊയിലാണ്ടി, ഹംസ വള്ളിക്കാപ്പറ്റ, ഹൈദര്‍ സോണിക്, ഡോ. അഷ്‌റഫ്, ഡോ. ദില്‍ശാദ്, ഡോ. സഈദ്, എഞ്ചിനീയര്‍ അബ്ദുല്‍ മജീദ്, അബ്ദുല്ല വല്ലാഞ്ചിറ, സത്താര്‍ കായംകുളം, സലീം കളക്കര, വി.ജെ നസ്‌റുദ്ദീന്‍, ഷംനാദ് കരുനാഗപ്പള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍, അക്ബര്‍ വേങ്ങാട്ട്, ഷഫീഖ് കിനാലൂര്‍ എന്നിവര്‍ സംബന്ധിച്ചു.

കെ.എം.സി.സി വനിതാവിംഗിന് വേണ്ടി പ്രസിഡന്റ് നദീറ ശംസുദ്ദീന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഡോ. അമീന സെറീന്‍ (ആതുര സേവനം), മീരാ റഹ്മാന്‍ (വിദ്യാഭ്യാസം), ഖദീജ ഹബീബ് (സാംസ്‌കാരികം), ഹിബ സലാം (സംഗീതം), ഷഹീറ നസീര്‍ (സാഹിത്യം), നൗഫിന സാബു (സാമൂഹികം), നിഖില സമീര്‍ (മാധ്യമ പ്രവര്‍ത്തനം), ഷീനു നവീന്‍ (ചിത്ര രചന), സുബി സജീന്‍ (അഭിനയം), സിന്ധു സോമന്‍ (നൃത്തം), ലിസ ജോജി (പാചകം) എന്നിവരാണ് അവാര്‍ഡ് നേടിയത്. ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ നിഷ ബിനേഷ് (സംഗീതം), ഷംന നൗഷാദ് (പാചകം), യോഗാചാര്യ സൗമ്യ എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

നവാസ് വള്ളിമാട്കുന്ന് സ്വാഗതവും അസീസ് കടലുണ്ടി നന്ദിയും പറഞ്ഞു. വിഷ്ണു മാസ്റ്ററുടെ പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമിയിലെ കുട്ടികളുടെ നൃത്തനൃത്യങ്ങള്‍, ജലീല്‍ കൊച്ചിന്‍, സത്താര്‍ മാവൂര്‍, ഷാന്‍ പെരുമ്പാവൂര്‍, ശബാന, തസ്‌നി, മുനീര്‍ ചെമ്മാട്, റിന്‍ഷ ഫാത്വിമ, നൈസിയ നാസര്‍, സിദ്ദീഖ് മഞ്ചേശ്വരം, ഹസ്‌ന എന്നിവരുടെ സംഗീത വിരുന്നും അരങ്ങേറി. റീന കൃഷ്ണകുമാറിന്റെ ചിലങ്ക നൃത്തവേദി, സിന്ധുസോമന്റെ നേതൃത്വത്തിലുള്ള ദേവിക നൃത്ത കലാവേദി, അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അസീസ് മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ കോല്‍ക്കളി, ടീം മെഹര്‍ അവതരിപ്പിച്ച ഒപ്പന എന്നിവയും ശ്രദ്ധേയമായി. സജിന്‍ നിഷാന്‍ പരിപാടിയുടെ അവതാരകനായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top