Sauditimesonline

yara 2
യാര സ്‌കൂളിന് ക്വാളിറ്റി കൗണ്‍സില്‍ അംഗീകാരം; പുതിയ അധ്യായന വര്‍ഷത്തിലേയ്ക്ക് പ്രവേശനം ആരംഭിച്ചു

നവയുഗം പ്രവാസി പുനരധിവാസ പദ്ധതിയ്ക്ക് തുടക്കം

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദിയുടെ പ്രവാസി പുനരധിവാസ പദ്ധതിയ്ക്ക് തുടക്കം. ഇതിനായി ‘കരോള അഗ്രോസ് ആന്‍ഡ് അലൈഡ് പ്രോഡക്ട്‌സ് െ്രെപവറ്റ് ലിമിറ്റഡ്’ എന്ന പേരില്‍ രൂപീകരിച്ച കമ്പനിയുടെ ലോഗോ പ്രകാശനം ദമ്മാമില്‍ നടന്നു.

ദമ്മാം ഫൈസലിയ മാലിക്ക് ലയാല്‍ ഹാളില്‍ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹനും ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു. വിജയകരമായി ബിസിനെസ്സ് നടത്തി, സംരംഭകരായ പ്രവാസികള്‍ക്ക് ലാഭവിഹിതം നല്‍കുന്നതാണ് പദ്ധതി. മടങ്ങി വരുന്ന പ്രവാസികളുടെ വിവിധ മേഖലകളിലുള്ള തൊഴില്‍ വൈദഗ്ദ്ധ്യം നാടിന്റെ പുരോഗതിയ്ക്ക് പ്രയോജനപ്പെടുത്തുക എന്നതും ലക്ഷ്യമാണ്.

മായം ചേര്‍ക്കാത്ത കേരളത്തില്‍ത്തന്നെ ഉല്‍പ്പാദിപ്പിക്കുന്ന പാല്‍, ഇറച്ചി, മല്‍സ്യം, ബേക്കറി പലഹാരങ്ങള്‍, വെളിച്ചെണ്ണ, തേന്‍ മുതലായ ഉല്‍പ്പന്നങ്ങള്‍ കമ്പനി വിപണിയിലെത്തിക്കും. പ്രവാസികളും, മുന്‍പ്രവാസികളും ആയ 200 ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് നിക്ഷേപിയ്ക്കാന്‍ അവസരം നല്‍കും. കമ്പനി നിയമങ്ങള്‍ക്കും ചട്ടക്കൂടുകള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിയ്ക്കുന്ന സംരംഭം കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യസംസ്‌ക്കരണം, വിതരണം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തും. കൊല്ലം ജില്ലയിലെ ആയൂര്‍ കേന്ദ്രമാക്കിയാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍.

നവയുഗം പ്രവാസി പുനരധിവാസ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 0538744965, 0551329744, 0537521890, 0502803626 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top