റിയാദ്: റമദാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന് ബിനാമി കേസുകളില്‍ പ്രതികളായവര്‍ക്ക് ഇളവില്ല. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 29 തരം കേസുകളില്‍ ശിക്ഷയനുഭവിക്കുന്ന വര്‍ക്കും പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല.
രാജ്യദ്രോഹം, കൊലപാതകം, ആഭിചാരക്രിയ, മന്ത്രവാദം, മനുഷ്യക്കടത്ത്, ദൈവ നിന്ദ, വേദഗ്രന്ഥത്തെ അവഹേളിക്കുക, കള്ളപ്പണം വെളുപ്പിക്കല്‍, റിയല്‍എസ്‌റ്റേറ്റ് തട്ടിപ്പ്, ആയുധക്കടത്ത്, ദേശീയ സുരക്ഷക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് ലഭിക്കില്ല.
ഭിന്നശേഷിക്കാരെ ഉപദ്രവിക്കുക, വാണിജ്യവഞ്ചന, ബിനാമി ബിസിനസ്, കുറ്റവാളികള്‍ക്ക് അഭയം നല്‍കുക, ഔദ്യോഗചക കൃത്യനിര്‍വഹണം നടത്തുന്നവരെ കയ്യേറ്റം ചെയ്യുക, സാമ്പത്തിക വെട്ടിപ്പ് നടത്തുക, അഴിമതി നടത്തുക, വ്യാജരേഖ ചമക്കുക, കള്ളനോട്ടടിക്കുകയോ ചെയ്യുക, അനധികൃതമായി സൗദി പൗരത്വം നേടാന്‍ ശ്രമിക്കുക, ഔദ്യോഗിക രഹസ്യങ്ങള്‍ പരസ്യപ്പെടുത്തുക, പ്രാകൃത ചികിത്സകള്‍ക്കും മന്ത്രവാദത്തിനും പ്രചാരണം നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍ക്കും പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. പൊതുമാപ്പ് പ്രകാരം ചില കുറ്റവാളികള്‍ക്ക് ശിക്ഷാകാലാവധി പകുതിയായി കുറക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.