
റിയാദ്: കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയില്‍ റിയാദില്‍ പ്രവാസികളായ വേങ്ങാട്ട് തറവാട്ടുകാര്‍ ഒത്തുകൂടി. ഈദ് ആഘോഷങ്ങളുടെ ഭാഗമായി ‘സ്‌നേഹപ്പെരുന്നാള്‍’ എന്ന പേരിലായിരുന്നു സംഗമം. കുടുംബ ബന്ധങ്ങള്‍ വിരല്‍ തുമ്പിലൊതുങ്ങിയ ആധുനിക ലോകത്ത് ഇത്തരം സംഗമങ്ങള്‍ മഹത്വവല്‍ക്കരിക്കപ്പെടുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത വേങ്ങാട്ട് കുടുംബ സമിതി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി വീരാന്‍ വേങ്ങാട്ട് പറഞ്ഞു. അന്യം നിന്ന് പോകുന്ന കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം പുതുതലമുറയെ ബോധ്യപ്പെടുത്തണം. അതിനായി അവരെ സജ്ജമാക്കണം. ഇത്തരം സംഗമങ്ങള്‍ ഇതിന് വഴിതെളിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിയാദ് കുടുംബ സമിതി പ്രസിഡണ്ട് ഷഫീഖ് ഹസ്സന്‍ വേങ്ങാട്ട് അധ്യക്ഷത വഹിച്ചു.

ഓവര്‍സീസ് ചെയര്‍മാന്‍ മുഹമ്മദാലി വേങ്ങാട്ട്, അബ്ദുല്‍ ഖയ്യൂം വേങ്ങാട്ട്, അഷ്‌റഫ് വേങ്ങാട്ട്, മന്‍സൂര്‍ കളത്തിങ്ങല്‍, മുഹമ്മദലി (ബാവ ) വേങ്ങാട്ട്, സഹീര്‍ ഖാന്‍ കല്ലമ്പാറ, ഹാരിസ് മാവൂര്‍ , സൈനബ വീരാന്‍, ആയിഷ മുഹമ്മദലി, ബാനു ഷഫീഖ്, ഷാജാ ഖാന ഖയ്യൂം, ഫെമിന അഷ്‌റഫ് എന്നിവര്‍ ആശംസ നേര്‍ന്നു. അബ്ദുല്‍ മജീദ് ഇ.കെ പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി അക്ബര്‍ വേങ്ങാട്ട് സ്വാഗതവും ട്രഷറര്‍ ഷഹീര്‍ വേങ്ങാട്ട് നന്ദിയും പറഞ്ഞു.

കോഴിക്കോട് ഫറോക്കിലെ പ്രമുഖ തറവാടായ വേങ്ങാട്ടുകാരുടെ റിയാദിലെ മൂന്നാമത് ഈദ് സംഗമമാണ് അരങ്ങേറിയത്. കുടുംബിനികള്‍ തയ്യാറാക്കിയ പെരുന്നാള്‍ വിഭവങ്ങള്‍ സംഗമത്തിന് കൂടുതല്‍ ആസ്വാദ്യകരമാക്കി. തമ്മിലറിഞ്ഞും പറഞ്ഞും പാടിയും പ്രവാസത്തിന്റെ പിരിമുറുക്കങ്ങള്‍ക്കു വിടനല്‍കിയ സംഗമം ഹൃദയങ്ങളുടെ സംവേദനമായി മാറി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ പരിപാടികളും നടന്നു.

സത്താര്‍ മാവൂരിന്റെ നേതൃത്വത്തില്‍ സംഗീത പരിപാടിയില്‍ കുടുംബാംഗങ്ങളായ ഫാസില്‍ വേങ്ങാട്ട്, ഇ.കെ.ഷൗക്കത്തലി, അനീഖ് മുനീര്‍, റെമി ഫാസില്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു. ഷഫ്‌സീര്‍ വേങ്ങാട്ട്, ഫൈജാസ് വേങ്ങാട്ട്, മുനീര്‍ മലപ്പുറം, സിദ്ദീഖ് പാലക്കല്‍, ദില്‍ഷാദ് വേങ്ങാട്ട്, ഇ.കെ. മൊയ്തീന്‍ കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.