Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

സൗദിയില്‍ ഓഹരി വിപണിയില്‍ വിദേശികള്‍ക്ക് അവസരം

റിയാദ്: ഓഹരി വിപണിയില്‍ വിദേശികള്‍ക്ക് നിക്ഷേപം നടത്താനുള്ള പരിധി സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി പിന്‍വലിച്ചു. ഇതോടെ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ വിദേശികളുടെ നിക്ഷേപങ്ങള്‍ക്ക് പരിധി ഉണ്ടാകില്ലെന്ന് അതോറിറ്റി അറിയിച്ചു.

സൗദി അറേബ്യയിലെ കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കുന്നതിനു ഭേദഗതി ചെയ്ത നിയമം സഹായിക്കും. മാത്രമല്ല ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓഹരികള്‍ സ്വന്തമാക്കുന്നതിനും കഴിയും. ലൈസന്‍സുള്ള ഷെയര്‍ ബ്രോക്കര്‍മാര്‍ മുഖേന വിദേശ നിക്ഷേപകര്‍ക്ക് സൗദിയില്‍ അക്കൗണ്ട് തുറക്കാനും ഓഹരികള്‍ വാങ്ങാനും അവസരം ലഭിക്കും. ഈ വര്‍ഷം ഓഹരി വിപണിയില്‍ വിദേശ പണമൊഴുക്ക് വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ വര്‍ഷം നിക്ഷേപകരുടെ എണ്ണ ഗണ്യമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 453 നിക്ഷേപകരാണ് ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 1,195 ആയി ഉയര്‍ന്നു. ഭേദഗതി പ്രകാരം രാജ്യത്തെ ഏത് കമ്പനിയുടെ ഓഹരിയും വാങ്ങാന്‍ വിദേശികള്‍ക്ക് അവകാശം ഉണ്ട്. എന്നാല്‍ വാങ്ങുന്ന ഓഹരികള്‍ രണ്ടു വര്‍ഷത്തിന് ശേഷം മാത്രമേ വില്‍പ്പന നടത്താന്‍ കഴിയൂ എന്ന വ്യവസ്ഥയുണ്ട്. നിക്ഷേപങ്ങളുടെ വിശ്വാസം നിലനിര്‍ത്താനാണ് ഈ വ്യവസ്ഥയെന്നും സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top