Sauditimesonline

jancy predin
ആശുപത്രി ഇടനാഴികളിലെ സാന്ത്വനമാലാഖ; ഇനി റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ കാവലാള്‍

ഇഫ്താര്‍ കിറ്റുകളുമായി വനിതകളും; മാതൃകയായി കെഎംസിസി

റിയാദ്: ശിഫ സനഇയ്യയിലെ ലേബര്‍ ക്യാമ്പില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കി റിയാദ് വനിത കെഎംസിസി. ‘പവിത്ര മാസത്തിലെ പുണ്യം നേടാം’ എന്ന പരിപാടിയില്‍ മുന്നൂറ്റി അന്‍പത് പേര്‍ക്ക് കിറ്റ് വിതരണം ചെയ്തു.

പ്രവാസികളില്‍ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി അവസാനിച്ചിട്ടില്ല. മാസങ്ങളോളം ശമ്പളം ലഭിക്കാത്ത നിരവധിപേര്‍ ലേബര്‍ ക്യാമ്പുകളിലും അല്ലാതെയും കഴിയുന്നുണ്ട്. ദീര്‍ഘ അവധി കഴിഞ്ഞ് തിരിച്ചെത്തിയവരും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തത്.

പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി ജസീല മൂസ, ഭാരവാഹികളായ ഹസ്ബിന നാസര്‍, നജ്മ ഹാഷിം, ഫസ്‌ന ഷാഹിദ്, സാറ നിസാര്‍, സാബിറ മുസ്തഫ, അഷ്‌റഫ് വെള്ളേപ്പാടം, ഉമ്മര്‍ അമാനത്ത്, ആലിക്കുട്ടി കൂട്ടായി, ഷാഹിദ് അറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top