
റിയാദ്: ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവാ) ഇഫ്താര്‍, വിഷു, ഈസ്റ്റര്‍ സംഗമം സംഘടിപ്പിച്ചു. റിയാദിനോട് വിടപറയുന്ന ഇവ മുന്‍ പ്രസിഡന്റ് സാജീദ് മുഹമ്മദിനു യാത്രയയപ്പും നല്‍കി. പരിപാടിയില്‍ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു.

ട്രഷറര്‍ സെയ്ഫുദ്ദീന്‍ വിളക്കേഴം, വൈസ് പ്രസിഡന്റുമാരായ ഹാഷിം മണ്ണഞ്ചേരി, സുരേഷ് ആലപ്പുഴ ജോയന്റ് സെക്രട്ടറിമാരായ ആന്റണി വിക്ടര്‍, ബദറുദ്ദീന്‍ ഖാസിം, നസ്‌റുദ്ദീന്‍ വി.ജെ, നിസാര്‍ അഹമ്മദ്, മുഹമ്മദ് മൂസ, വനിത വിങ് പ്രസിഡന്റ് ധന്യ ശരത്, ചാരിറ്റി കണ്‍വീനര്‍ ശിഹാബ് പോളക്കുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ സാജീദ് മുഹമ്മദിനു ഉപഹാരം സമ്മാനിച്ചു. ഷാജി പുന്നപ്ര, സെബാസ്റ്റ്യന്‍, സുദര്‍ശന കുമാര്‍, ഫാരിസ് സെയ്ഫ്, ഷാനവാസ് മാക്കിയില്‍, സജാദ് സലീം, നിസാര്‍ മുസ്തഫ, ടിഎന്‍ആര്‍ നായര്‍, നൗമിത ബദര്‍, റീനാ സിജു, നൈസിയ സജാദ്, കോയ ഹെര്‍ഫി, ആസിഫ് ഇഖ്ബാല്‍, മുഹമ്മദ് താഹിര്‍, സാനു ആലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ സെക്രട്ടറി സിജു പീറ്റര്‍ സ്വാഗതവും ജോയന്റ് സെക്രട്ടറി ബദര്‍ ഖാസിം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






