
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ പൊടിക്കാറ്റ് വീശുന്നത് തുടരുന്നു. അലര്‍ജി, ശ്വാസകോശ രോഗം എന്നിവയുളളവര്‍ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഇന്ന് രാവിലെ മുതലാണ് സൗദിയുടെ വിവിധ പ്രവിശ്യകളില്‍ പൊടിക്കാറ്റ് ദൃശ്യമായത്. അന്തരീക്ഷത്തില്‍ പൊടിപടലം നിറഞ്ഞതോടെ ഹൈവേകളില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ദൂരക്കാഴ്ച ഇല്ലാതായതോടെ ചിലയിടങ്ങളില്‍ വാഹനാപകടങ്ങളും റിപ്പോര്‍ട്ട ചെയ്തു. ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

റിയാദ് നഗരം മണിക്കൂറുകളോളം പൊടിക്കാറ്റില്‍ മുങ്ങി. ഗതാഗതവും തടസ്സപ്പെട്ടു. കിംഗ്ഡം ടവര്‍ ഉള്‍പ്പെടെ നഗരത്തിലെ പല കെട്ടിട സമുച്ചയങ്ങളും പൊടിപടലത്തില്‍ മുങ്ങി. മക്ക, മദീന, നജ്‌റാന്‍, അസീര്‍ എന്നിവിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്.
പൊടിക്കാറ്റ് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കുട്ടികളും പ്രായമുളളവരും പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുറത്തിറങ്ങുന്നവര്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണം. അലര്‍ജി, ശ്വാസതടസം, പ്രമേഹം തുടങ്ങിയ രോഗമുളളവരെ പ്രതികൂലമായിബാധിക്കാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






