Sauditimesonline

gea1
ഇന്ത്യന്‍ സാംസ്‌കാരിക വാരാഘോഷത്തോടെ റിയാദ് പൂരത്തിന് നാളെ തുടക്കം

പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് ഓണ്‍ലൈനില്‍ അപേക്ഷിക്കണം

തിരുവനന്തപുരം: വിദേശത്തു ജോലി തേടുന്നവര്‍ക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്‌പോര്ട്ട് ഓഫീസുകളില്‍ നിന്ന് ലഭിക്കാന്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് ആദ്യം പാസ്‌പോര്ട്ട് സേവ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

https://www.passportindia.gov.in/AppOnlineProject/online/pccOnlineApp എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. ‘Apply for police Clearance Certificate ‘ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ച് സബ്മിറ്റ് ബട്ടണ്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് view saved submitted application എന്നതില്‍ pay and schedule appointment select ചെയ്ത് പണം അടച്ചതിനു ശേഷം അപേക്ഷയുടെ രസീത് പ്രിന്റ് ചെയ്തു എടുക്കുക. അതില്‍ അപേക്ഷയുടെ റഫറന്‍സ് നമ്പര്‍ ഉണ്ടാകും. അപ്പോയ്‌മെന്റ് ലഭിച്ച തീയതിയില്‍ രേഖകളുടെ ഒറിജിനല്‍, പകര്‍പ്പ് എന്നിവ സഹിതം പാസ്‌പോര്ട്ട് സേവാ കേന്ദ്രത്തില്‍ എത്തി ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് നേടാം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top