നൗഫല്‍ പാലക്കാടന്‍

റിയാദ്: പ്രധാനമന്ത്രിക്കു തുറന്ന കത്തെഴുതിയ അടൂര്‍ ഗോപാലകൃഷ്ണന് വാളയാറില്‍ ഇരകളായ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ആശങ്കയറിയിച്ചു അടഞ്ഞ കത്തെങ്കിലും എഴുതാമായിരുന്നെന്ന് പി കെ കൃഷ്ണദാസ്. മുന്‍ ബി ജെ പി പ്രസിഡന്റും കേന്ദ്ര റയില്‍വെ ബോര്‍ഡ് ചെയര്‍മാനുമായ അദ്ദേഹം റിയാദില്‍ സംസാരിക്കുകയായിരുന്നു. കത്ത് പോയിട്ട് ഒരക്ഷം ഉരുവിടാന്‍ പോലും സാംസ്‌കാരിക നായകര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹംകുറ്റപ്പെടുത്തി. കൊടിയുടെ നിറം നോക്കി തുറന്ന കത്തെഴുതുന്നവരുടെ തനി നിറം ജനങ്ങള്‍ തിരിച്ചറിയും. സി പി എമ്മിന്റെ കൂലിയെഴുത്തുകാരായി ഇവര്‍ക്ക് പരിണാമം സംഭവിച്ചിട്ടുണ്ട്. വേട്ടക്കാര്‍ക്കാരെ സംരക്ഷിക്കുകയും ഇരകളെ വേട്ടയാടുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. നീതിന്യായ വ്യവസ്ഥയുടെ മരണമണി കേരളത്തില്‍ മുഴങ്ങിത്തുടങ്ങി. നിജസ്ഥിതി പുറത്തുവരാന്‍ വാളയാര്‍ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ പ്രോസിക്ക്യൂട്ട് ചെയ്യണം. പ്രതികരിക്കാന്‍ കഴിയാത്ത വിധം കേരളത്തിലെ പ്രതിപക്ഷത്തെ ബ്ലാക്മായില്‍ ചെയ്യുകയാണ് പിണറായി സര്‍ക്കാരെന്നുംഅദ്ദേഹം ആരോപിച്ചു.
കാശ്മീരിലെ ജനതക്ക്ഒരു നല്ല കാലമാണ് വരാന്‍ പോകുന്നത്.

ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു അവരെ ഭയപെടുത്തുകയാണ്. കാശ്മീര്‍ ഇന്ത്യയിലെ സ്വര്‍ഗ്ഗമാകുന്ന കാലം വിദൂരമല്ല. കാശ്മീരിലെ മുസ്ലിങ്ങള്‍ ഉള്‍പ്പടെയുളളവര്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് ഫോറം (ഐ ഒ എഫ്) ന്റെ ക്ഷണപ്രകാരം റിയാദിലെത്തിയ കൃഷ്ണദാസ് നാളെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദുമായി കൂടിക്കാഴ്ച നടത്തും. സൗദിയിലെ വിവിധ പ്രാവശ്യകളില്‍ സന്ദര്‍ശനവും നടത്തുന്ന അദ്ദേഹം സൗദി റെയില്‍വേ സംവിധാനം അറിയാന്‍ ട്രെയിന്‍യാത്ര നടത്തുമെന്നും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






