Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

കൃത്രിമ മഴ: സൗദിയില്‍ ക്ലൗഡ് സീഡിംഗ് തുടങ്ങി

റിയാദ്: സൗദിയില്‍ കൃത്രിമ മഴ പെയ്യിപ്പിക്കുന്നതിനുളള രണ്ടാം ഘട്ട പദ്ധതി ആരംഭിച്ചു. നാഷണല്‍ മെറ്റീരിയോളജി സെന്ററിന്റെ നേതൃത്വത്തില്‍ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ക്ലൗഡ് സീഡിംഗ് പ്രക്രിയ വഴി തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഴ ലഭ്യമാക്കാനാണ് ശ്രമം. ജസാന്‍, അസീര്‍, ത്വായിഫ്, അല്‍ ബഹ എന്നിവിടങ്ങളില്‍ കൃത്രിമ മഴ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മെറ്റീരിയോളജി സെന്റര്‍ സിഇഒയും ക്ലൗഡ് എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം സൂപ്പര്‍വൈസറുമായ ഡോ അയ്മന്‍ ഗുലാം പറഞ്ഞു.

ക്ലൗഡ് സീഡിംഗിന്റെ ഓരോ ഘട്ടവും മെറ്റീരിയോളജി സെന്റര്‍ ആസ്ഥാനത്ത് സ്ഥാപിച്ച ഓപ്പറേഷന്‍ റെയിന്‍ഡ്രോപ് റൂമില്‍ ദൃശ്യമാണ്. പദ്ധതിയുടെ പുരോഗതി വിലയിരുത്താനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷം ഏപ്രില്‍ മാസം ക്ലഡസ് സീഡിംഗ് പ്രോഗ്രാമിന്റ ഒന്നാം ഘട്ടം പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുറഹ്മാന്‍ അല്‍ ഫദ്‌ലി ആണ് ഉദ്ഘാടനം ചെയ്തത്.

അതിനിടെ, രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമാന്യം ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വരുന്ന ഏതാനും ദിവസങ്ങളില്‍ ചാറ്റല്‍ മഴ ദൃശ്യമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top