റിയാദ്: സൗദിയില്‍ ഒരാഴ്ചക്കിടെ വിദേശികളായ 14,509 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗമെന്നും മന്ത്രാലയം വ്യക്തമാക്കി.
ജൂലൈ 28 മുതല്‍ ആഗസ്ത് 3 വരെ രാജ്യത്തെ 13 പ്രവിശ്യകളില്‍ നടന്ന റെയ്ഡുകളില് 14,509 നിയമ ലംഘകരാണ് അറസ്റ്റിലായത്. പൊതു സുരക്ഷാ വകുപ്പ്, തൊഴില്‍ മന്ത്രാലയം, പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ കണ്ടെത്തിയത്.
താമസാനുമതി രേഖയായ ഇഖാമ നിയമം ലംഘിച്ച 8,581 പേരും തൊഴില്‍ നിയമം ലംഘിച്ച 1,591 പേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചതിന് 4,337 പേരെയാണ് കസ്റ്റഡിയിലെടുത്തത്.
അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 420 പേരെ കസ്റ്റഡിയിലെടുത്തതായി അതിര്‍ത്തി സുരക്ഷാ സേന വ്യക്തമാക്കി. പിടിയിലായവരില്‍ 43ശതമാനം യെമന്‍ പൗരന്മാരും 48 ശതമാനം എത്യോപ്യന്‍ പൗരന്മാരുമാണ്. വ്യാജ രേഖ ചമച്ച് രാജ്യം വിടാന്‍ ശ്രമിച്ച 22 നിയമലംഘകരെയും അറസ്റ്റ് ചെയ്തു. നിയമ ലംഘകര്‍ക്ക് അഭയം നല്കിയ 12 പേര്‍ക്കെതിരെ നിയമ നടപിെ സ്വീകരിക്കാന്‍ കസ്റ്റഡിയലെുെത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.