Sauditimesonline

pravasi legal cell passport
പ്രവാസികളുടെ പാസ്‌പോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണം

ബാഡ്മിന്റണ്‍ താരം ഖദീജ നിസക്ക് സ്വീകരണം

റിയാദ്: സൗദി ദേശീയ ഗെയിംസ് ബാഡ്മിന്റണ്‍ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ കൊടുവളളി സ്വദേശി ഖദീജ നിസയ്ക്ക് സ്വീകരണം നല്‍കി. കോഴിക്കോട് ജില്ല ഒഐസിസി റിയാദ് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. യോഗം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ടി അര്‍ഷദ് അധ്യക്ഷത വഹിച്ചു.

കരീം കൊടുവളളി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഖദീജ നിസ, പിതാവ് അബ്ദുല്ലത്തീഫ് എന്നിവരെ നവാസ് വെളളിമാട്കുന്ന് പരിചയപ്പെടുത്തി. ഒഐസിസിയുടെ ഉപഹാരം എംടി അര്‍ഷദിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ സമ്മാനിച്ചു. വിവിധ ജില്ലാ കമ്മറ്റികള്‍ പൊന്നാട അണിഞ്ഞ് ആദരിച്ചു. സ്വീകരണത്തിന് ഖദീജ നന്ദി പറഞ്ഞു.

അഷ്‌റഫ് മേച്ചേരി, ശഫാദ് അത്തോളി, അബ്ദുല്ല വല്ലാഞ്ചിറ, റഷീദ് കൊളത്തറ, നജിം കൊച്ചുകലുങ്ക്, വിജെ നസ്‌റുദ്ദീന്‍, ഇബ്രാഹിം സുബ്ഹാന്‍, ഒമര്‍ ശരീഫ്, സലിം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട്, യഹ്‌യ കൊടുങ്ങല്ലൂര്‍, സലിം അര്‍ത്തിയില്‍, സജീര്‍ പൂന്തുറ, സുഗതന്‍ നൂറനാട്, ബഷീര്‍ കോട്ടയം, ശുക്കൂര്‍ ആലുവ, സുരേഷ് ഷങ്കര്‍, അമീര്‍ പട്ടണത്ത്, മജീദ് കണ്ണൂര്‍, സാദിക് ഓ കെ, ശിഹാബ്, വൈശാഖ്, ഇഖ്ബാല്‍, അനീസ് അബ്ദുല്ല, റിഫായി, നാദിര്‍ഷ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top