Sauditimesonline

1 lulu
'ഓണം ഇവിടെയാണ്'; ലുലുവില്‍ ഷെഫ് പിള്ളയുടെ കൈപ്പുണ്യപ്പെരുമ

സൗദിയില്‍ വിദേശ നിക്ഷേപത്തില്‍ 70 ശതമാനം വര്‍ധനവ്


റിയാദ്: വിദേശ നിക്ഷേപങ്ങളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി സൗദി ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ പുതിയ സംരംഭങ്ങള്‍ 70 ശതമാനം വര്‍ധിച്ചു.

വിദേശ സംരംഭകര്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 267ലൈസന്‍സുകള്‍ നേടിയതായി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഗവര്‍ണര്‍ ഇബ്രാഹിം അല്‍ ഒമര്‍ പറഞ്ഞു. ദിവസവും ശരാശരി നാല് പുതിയ സംരംഭങ്ങള്‍ രാജ്യത്ത് ആരംഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് പുതിയ നിക്ഷേപങ്ങള്‍ കൂടുതല്‍ എത്തുന്നത്. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി രൂപം നല്‍കിയ സാമ്പത്തിക പദ്ധതികള്‍ ദ്രുതഗതിയില്‍ വളര്‍ച്ച കൈവരിക്കുന്നുണ്ട്. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് നിയമങ്ങളും ചട്ടങ്ങളും ലഘൂകരിച്ചത് ഫലം ചെയ്തിട്ടുണ്ട്. മാത്രമല്ല അന്താരാഷ്ട്ര രംഗത്തെ കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കാന്‍ ഇത് സഹായിച്ചിട്ടുണ്ട്. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് പ്രത്യേക ആനൂകൂല്യം നല്‍കുമെന്നും ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top